മാവേലിക്കര: ശ്രീരാമദാസ ആശ്രമം മഠാധിപതി പൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചതും ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ളതുമായ മാവേലിക്കര കരയംവട്ടം ദേവീ-ഹനുമദ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ഫെബ്രുവരി 5ന് ആരംഭിച്ച് ഗുരുപൂജ, മഹാഗണപതിഹോമം, ശ്രീരാമായണ യജ്ഞം, ലക്ഷാര്‍ച്ചന, മൃത്യുഞ്ജയഹോമം, മഹാസുദര്‍ശന ഹോമം, സുകൃതഹോമം, ഹനുമത് മന്ത്രഹവനം, വിദ്യാഹോമം, ചണ്ഡികായജ്ഞം, നൂറും പാലും എന്നീ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.
ഫെബ്രുവരി 11ന് ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നേതൃത്വത്തില്‍ ചെറിയനാട് എഴുന്തോലില്‍ വടക്കേമഠത്തില്‍ സതീശന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദ്രവ്യകലശപൂജ, കലശാഭിഷേകം എന്നിവയോടെ സമാപിക്കും.













