കാലാവസ്ഥാ വ്യതിയാനം മൂലം തുടര്‍ന്ന് പശ്ചിമേഷ്യയില്‍ അതിരൂക്ഷമായ പൊടിക്കാറ്റ് ആഞ്ഞുവീശുകയാണ്. സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, സിറിയ, ഇറാന്, യുഎഇ എന്നീ രാജ്യങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള ശക്തമായ പൊടിക്കാറ്റില്‍ ദുരിതമനുഭവിക്കുകയാണ്. ഇറാഖില്‍ നിന്നാണ് പശ്ചിമേഷ്യയിലെ പൊടിക്കാറ്റുകള്‍ അധികവും രൂപം കൊണ്ടത്. കഴിഞ്ഞ മാസം മുതലാണ് ശക്തമായ രീതിയില്‍ പൊടിക്കാറ്റ് രൂപം കൊണ്ട് തുടങ്ങിയതെങ്കിലും ഇപ്പോഴും പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും ശക്തമായ പൊടിക്കാറ്റാണ് വീശുന്നത്.
Discussion about this post