തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 2022 ജൂലൈ 10 മുതല്‍ 16 വരെ തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ പ്രദീപ് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മിത്വത്തില്‍ അഭിശ്രവണ മണ്ഡപത്തില്‍ കളഭാഭിഷേകം നടക്കും. 16ന് കര്‍ക്കിടക ശ്രീബലിയും വലിയകാണിക്കയും ഉണ്ടായിരിക്കും. ഭക്തജനങ്ങള്‍ക്ക് കളഭാഭിഷേകം വഴിപാടായി നടത്തുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചു.
കളഭാഭിഷേകം ദര്‍ശന സമയം:- 10 മുതല്‍ 16 വരെ തീയതികളില്‍ വെളുപ്പിന് നിര്‍മാല്യദര്‍ശനം കഴിഞ്ഞ് (3.30-4.45) രാവിലെ 5.15 മുതല്‍ 6.15 വരെയും ശേഷം 8.00 മുതല്‍ 9.00 വരെ കളഭാഭിഷേക ദര്‍ശനവും ഉച്ചപൂജകഴിഞ്ഞ് 9.45 മുതല്‍ 12 വരെ ദര്‍ശനം ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ വൈകുന്നേരം ദര്‍ശനക്രമത്തില്‍ മാറ്റമില്ലെന്ന് ക്ഷേത്രം പി.ആര്‍.ഒ അറിയിച്ചു.
Discussion about this post