Tuesday, October 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

അന്നാ ഹസാരെയെ അറസ്റ്റു ചെയ്തു

by Punnyabhumi Desk
Aug 16, 2011, 11:46 am IST
in ദേശീയം

ന്യൂഡല്‍ഹി: പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ അറസ്റ്റിലായി. ശക്തമായ ലോക്പാല്‍ നിയമത്തിനു വേണ്ടി ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നതിനായി പുറപ്പെടുമ്പോള്‍ പൊലീസ് മയൂര്‍ വിഹാറില്‍ ഹസാരെയുടെ വീട്ടില്‍ എത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. ഹസാരെയെ അറസ്റ്റ് ചെയ്തത് അനുയായികള്‍ തടഞ്ഞെങ്കിലും പൊലീസ് അദ്ദേഹത്തെ ഒരു സ്വകാര്യ വാഹനത്തില്‍ കയറ്റി പൊലീസ് സങ്കേതത്തിലേക്കു കൊണ്ടു പോയി. സിവില്‍ ലൈന്‍സിലെ ഓഫിസേഴ്‌സ് മെസിലാണു ഹസാരെയെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണു വിവരം. ഹസാരെയ്ക്കു പുറമെ കിരണ്‍ ബേദിയെയും അരവിന്ദ് കേജ്‌രിവാളിനെയും മനീഷി സിദോദിയയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ആയിരക്കണക്കിന് അനുയായികള്‍ വാഹനത്തിനു വലയം തീര്‍ത്തും  വഴിയില്‍ കുത്തിയിരുന്നും പ്രതിഷേധം പ്രകടിപ്പിച്ചു. കനത്ത പൊലീസ് സന്നാഹത്തെ പ്രദേശത്തു വിന്യസിച്ചിരുന്നു. അനുയായികള്‍ എത്തിയ വാഹനങ്ങളും പൊലീസ് തടഞ്ഞു. സ്ഥലത്തു നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായി. ജനത്തിരക്ക് മൂലം വളരെ കഷ്ടപ്പെട്ടാണ് ഹസാരെയും വഹിച്ചു കൊണ്ടുള്ള വാഹനം പൊലീസ് മുന്നോട്ട് എടുത്തു കൊണ്ടിരുന്നത്്. ജെപി പാര്‍ക്കിലെത്തിയ പ്രവര്‍ത്തകരെയും പൊലീസ് അപ്പപ്പോള്‍ അറസ്റ്റ് ചെയ്ത് നീക്കി. ഇന്നു രാവിലെ ഒന്‍പതു മണിക്കാണ് ഹസാരെ നിരാഹാര സമരം ആരംഭിക്കാനിരുന്നത്.

ജയപ്രകാശ് നാരായണ്‍ പാര്‍ക്കിനു മുന്നില്‍ ഇന്നലെ രാത്രി നിരോധനാജ്ഞ ലംഘിച്ച്   സംഘടിച്ചതിന് അന്‍പതോളം ഹസാരെ അനുയായികളെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിബന്ധനകള്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണു ഹസാരെയുടെ നിരാഹാര സത്യഗ്രഹത്തിനു പൊലീസ് കഴിഞ്ഞദിവസം അനുമതി നിഷേധിച്ചത്. മുന്നോട്ടു വച്ച 22 നിബന്ധനകളും ഹസാരെ അംഗീകരിച്ചാല്‍ മാത്രമേ നിരാഹാര സമരത്തിന് അനുമതി നല്‍കുകയുളളൂവെന്നായിരുന്നു പൊലീസ് നിലപാട്.

സത്യഗ്രഹം മൂന്നു ദിവസത്തികം അവസാനിപ്പിക്കണം, 5000 ലധികം പേരെ പങ്കെടുപ്പിക്കരുത്, പാര്‍ക്കിങ് സ്ഥലത്ത് നൂറു വാഹനത്തില്‍ കൂടുതല്‍ പാടില്ല, ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കരുത്, പന്തലുകള്‍ കെട്ടരുത്, സത്യഗ്രഹികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ അനുസരിക്കണം എന്നിവയായിരുന്നു പ്രധാന നിബന്ധനകള്‍. ഈ ആറ് കാര്യങ്ങളും അംഗീകരിക്കാനാകില്ലെന്ന് ഹസാരെ സംഘം രേഖാമൂലം പൊലീസിനെ അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ എന്തു നടപടി കൈക്കൊണ്ടാലും ഇന്നു നിരാഹാരസമരം നടത്തുമെന്ന് അന്നാ ഹസാരെ ഇന്നലെ പറഞ്ഞിരുന്നു.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies