തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 87-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മുന്‍ ജില്ലാകളക്ടര്‍ എം.നന്ദകുമാര്‍ ഐഎഎസ്(റിട്ട) നിര്‍വഹിച്ചു. ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നെട്ടയം ശ്രീരാമകൃഷ്ണാശ്രമം ആചാര്യന്‍ ബ്രഹ്മശ്രീ സ്വാമി യോഗവ്രതാനന്ദജി, കാലടി ബോധാനന്ദാശ്രമം മുഖ്യാചാര്യന്‍ ബ്രഹ്മശ്രീ സ്വാമി ഹരിഹരാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, അഡ്വ.കുമാരപുരം മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തില്‍ പെരിനാട് സദാനന്ദന്‍പിള്ള എഴുതിയ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ആശ്രമങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ‘ഭാരതത്തിലെ പുണ്യാശ്രമങ്ങള്‍’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു.
Discussion about this post