ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ലിസ് ട്രസിന്റെ പിന്‍ഗാമിയായാണ് ഋഷി എത്തുന്നത്. എതിര് സ്ഥാനാര്‍ഥി പെന്നി മോര്‍ഡന്റ് മത്സരരംഗത്തുനിന്നും പിന്മാറിയതോടെയാണ് ഋഷി സുനാക് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ടെത്താന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സുനാക് മുന്നിലായിരുന്നു. മത്സരത്തിനിറങ്ങാന്‍ കുറഞ്ഞത് നൂറു പേരുടെ പിന്തുണ ആവശ്യമായിരുന്നു. ഇതോടെയാണ് പെന്നി മോര്‍ഡന്റ് മത്സരരംഗത്തുനിന്നും പിന്മാറിയത്.
കടുത്ത പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സന്പദ്വ്യവസ്ഥയെ ശരിപ്പെടുത്താന്‍ വേണ്ടിയാണ് പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുന്നതെന്നു സുനാക് പറഞ്ഞു. നേരത്തേ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനായി നടന്ന തെരഞ്ഞെടുപ്പില്‍ ലിസ് ട്രസിനോടു സുനാക് പരാജയപ്പെട്ടിരുന്നു. ലിസ് ട്രസ് 45 ദിവസത്തിനകം രാജിവച്ച സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.













