ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് വര്‍ഷമാണ് അദ്ദേഹത്തിന്റെ കാലാവധി. 2024 നവംബര്‍ പത്ത് വരെ സ്ഥാനത്ത് തുടരാം. ജസ്റ്റിസ് യു യു ലളിതിന്റെ പിന്‍ഗാമിയായ ഡി.വൈ. ചന്ദ്രചൂഡ് ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസാണ്.
ജസ്റ്റിസ് ചന്ദ്രചൂഡ് 1998 മുതല്‍ 2000 വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ച അദ്ദേഹം 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 2013 ഒക്ടോബര്‍ 31ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസും 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയുമായി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് ഡി.വൈ. ചന്ദ്രചൂഡ്. പിതാവ് ചീഫ് ജസ്റ്റിസായിചുമതലയേറ്റ് നാല്പ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡി.വൈ. ചന്ദ്രചൂഡ് അതേ സ്ഥാനത്തെത്തുന്നത്.
ചൊവ്വാഴ്ചയായിരുന്നു യു യു ലളിത് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ആഗസ്റ്റ് 27നായിരുന്നു ജസ്റ്റിസ് ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.













