തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ഗവാതില്‍ ഏകാദശിയോടനുബന്ധിച്ച് ജനുവരി രണ്ടിന് പുലര്‍ച്ചെ 2.30ന് നിര്‍മ്മാല്യ ദര്‍ശനം ഉണ്ടായിരിക്കും. രാവിലെ 5 മുതല്‍ 6.15 വരെയും 9.30 മുതല്‍ 12.30 വരെയും വൈകിട്ട് 3 മുതല്‍ 6.15 വരെയും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. രാത്രി 8.15ന് ഏകാദശി ശീവേലി. 9.15ന് ശ്രീബലി കഴിഞ്ഞശേഷം ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
ക്ഷേത്രത്തില്‍ ധനുമാസത്തിലെ പൊന്നും ശ്രീബലിക്കുള്ള ബുക്കിംഗ് തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387259877.
Discussion about this post