Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

സഹനശക്തി ഇല്ലാത്തവന് അധ:പതനം തന്നെ ഫലം

പണ്ഡിതരത്‌നം ഡോ.ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍

by Punnyabhumi Desk
Jan 17, 2023, 02:09 pm IST
in സനാതനം

ശ്രീശങ്കരന്‍ ലൗകീകദൃഷ്ടാന്തങ്ങളിലൂടെ…

വാതൈര്‍ഹതാ: പര്‍ണ്ണചയ ഇവ ദ്രുമാത്
സര്‍വവേദാന്ത സിദ്ധാന്ത സാരസംഗ്രഹം 139

വൃക്ഷത്തില്‍ നിന്നും കാറ്റത്ത് പൊഴിയുന്ന ഇലകള്‍ പോലെ ശക്തന്റെയും അശക്തന്റെയുമെല്ലാം ബലം ക്ഷമയാണ്. ഈ ക്ഷമാബലം ഉള്ളവനു മാത്രമേ ‘യോഗസിദ്ധി’യ്ക്ക് അര്‍ഹതയുള്ളൂ. ആത്മാനന്ദത്തില്‍ ആറാടുന്നതും അവന്‍ മാത്രമാണ്. ഈ സംസാര സാഗരത്തിലെ സുഖദു:ഖങ്ങളെ അഭിമുഖീകരിച്ച് അവയെ കീഴടക്കിയവനാണാ ക്ഷമാവാന്‍. ലൗകികങ്ങളായ സുഖദു:ഖങ്ങള്‍ക്ക് അടിമപ്പെട്ടവന് അത്യുന്നതമായ ആത്മസാമ്രാജ്യത്തില്‍ സ്ഥാനമില്ല. അയാള്‍ ക്ഷമാവിഹീനനാണ്. അതുകൊണ്ട് അയാള്‍ അജ്ഞാനത്തിന്റെ ഗര്‍ത്തത്തിലേയ്ക്ക് നിലംപൊത്തുക തന്നെ ചെയ്യും. ഇപ്രകാരം നിലംപൊത്തുന്നവനെ ഒരാള്‍ക്ക് പിടിച്ചുനിര്‍ത്താന്‍ പറ്റുകയില്ല. അത്യന്തം ദാരുണമായ ആവശ്യം സംഭവിയ്ക്കുന്ന ആ അധ:പതനത്തെയാണ് പ്രകൃതത്തിലുള്ള ലൗകിക ദൃഷ്ടാന്തത്തിലൂടെ ശ്രീശങ്കരന്‍ വ്യക്തമാക്കുന്നത്.

ഏതെങ്കിലും ഒരു വസ്തു ഒരിടത്ത് ഉറച്ചുനില്‍ക്കുന്നു എന്നുള്ളത് ആ വസ്തുവിന് അതിന്റെ ആധാരവുമായിട്ടുള്ള ബന്ധത്തിന്റെ ദൃഢത അനുസരിച്ചാണ്. ഒരു യോഗിയുടെ മഹത്വം അയാളുടെ ക്ഷമാശക്തിയില്‍ അധിഷ്ഠിതമാണ്. ഈ ക്ഷമാശക്തി നഷ്ടമായാല്‍ യോഗി എന്ന നിലയിലുള്ള മഹത്ത്വത്തില്‍ നിന്നും അയാള്‍ വീണത് തന്നെ. അത്തരത്തിലുളള ഒരു യോഗിയുടെ നിരാലംബമായ പതനമാണ് ഈ ദൃഷ്ടാന്തത്തിലൂടെ ശ്രീ ശങ്കരന്‍ നമ്മെ ബോധ്യപ്പെടുത്തി തരുന്നത്. വൃക്ഷങ്ങളില്‍ ധാരാളം ഇലകള്‍ കാണും. വൃക്ഷത്തിന്റെ ശാഖകളും ചില്ലകളുമായുമുള്ള ബന്ധമാണ് വൃക്ഷത്തില്‍ ഇലകള്‍ ഇരിയ്ക്കാന്‍ കാരണം. എന്നാല്‍ ഒരു കാലം കഴിയുമ്പോള്‍ പഴയ ഇലകള്‍ പഴുക്കുന്നു. ഈ അവസരത്തില്‍ വൃക്ഷത്തിന്റെ ചില്ലകള്‍ കാറ്റില്‍ ഒന്ന് ഉലഞ്ഞു എന്നിരിയ്ക്കട്ടെ. ഞൊടിയിടയില്‍ ഇലകള്‍ക്ക് വൃക്ഷത്തിന്റെ ചില്ലകളുമായി ഉണ്ടായിരുന്ന ബന്ധം ഇല്ലാതാകുന്നു. അതായത് ഇലകളുടെ ഞെട്ട് വൃക്ഷത്തില്‍ നിന്നും അറ്റുപോകുന്നു. ഞെട്ട് അറ്റുപോയാല്‍ പിന്നെ ആ ഇലയെ വൃക്ഷത്തില്‍ തന്നെ താങ്ങി നിര്‍ത്താനായി ഒന്നും ഇല്ല. അത് താഴെ വീണു തന്നെ താങ്ങി നിര്‍ത്താനായി ഒന്നും ഇല്ല. അത് താഴെ വീണുതന്നെ ആകണം. ചില്ലകളിലുള്ള ഉറപ്പിന്റെ അടിസ്ഥാനബലത്തിലാണ് ഇലകള്‍ വൃക്ഷത്തില്‍ വര്‍ത്തിച്ചത്. ആ അടിസ്ഥാന ബലം നഷ്ടമായപ്പോള്‍ അവ നിലംപൊത്തിയതുപോലെ ക്ഷമയുടെ ബലത്തില്‍ നിലനിന്നിരുന്ന യോഗിയുടെ ‘യോഗി ധര്‍മ്മം’ ക്ഷമയുടെ ഇല്ലായ്മയില്‍ അധ:പതിച്ചതു തന്നെ, എന്തു തന്നെ ചെയ്താലും അത് പിന്നെ നിലനില്‍ക്കുകയില്ല.

Share6TweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies