വിഴിഞ്ഞം: പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലെ വാര്‍ഷിക മഹോത്സവത്തിന് ഇന്ന് കൊടിയേറി. ഇന്ന് രാവിലെ 10.30-ന് ക്ഷേത്രം മേല്‍ശാന്തി ജ്യോതിഷ് പോറ്റിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.
ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് 12-ന് അന്നദാനം ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. രാത്രി ഏഴിന് നടക്കുന്ന സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോലില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിനാണ് കാവ്യാര്‍ച്ചന. 26-ന് ആറാട്ടോടെ് ഉത്സവം സമാപിക്കും.
12 മുതല്‍ 24 വരെ രാവിലെ മുതല്‍ വിശേഷാല്‍ പൂജയുണ്ടാകും. 19-ന് വൈകിട്ട് നടക്കുന്ന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭക്തിഗാനസുധ, ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ അരങ്ങിലെത്തും .
20-ന് നടക്കുന്ന സമ്മേളനം കെ.മുരളീധരന്‍ എംപി നിര്‍വഹിക്കും 21-ന് രാവിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഉണ്ടാകും. വൈകിട്ട് ആറിന് നടക്കുന്ന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് ഭക്തിഗാനസുധ നടക്കും.22-ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ജിആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. 25-ന് രാവിലെ 9.15-നാണ് പൊങ്കാല. 26-ന് രാവിലെ ആറാട്ടോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും.
Discussion about this post