ചടയമംഗലം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പ്രതിഷ്ഠ നടത്തിയ ജടായുപ്പാറയിലെ കോദണ്ഡരാമ ക്ഷേത്രത്തിലേക്കും രാമപാദത്തിലേക്കുമുള്ള 1008 പടവുകളുടെ നിര്‍മ്മാണനിര്‍മ്മാണ ജോലികള്‍ക്ക് പ്രാരംഭം കുറിച്ചുകൊണ്ട് ആദ്യത്തെ തൃപ്പടി സമര്‍പ്പിച്ചു കൊണ്ട് 2023 മാര്‍ച്ച് 3 ന് 3 മണിക്ക് ഉഡുപ്പി പേജാവര്‍ മഠാധിപതിയും അയോധ്യ ശ്രീരാമ ജന്മഭൂമി ട്രസ്റ്റിയുമായ ശ്രീ ശ്രീ ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥജി ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ചു നടക്കുന്ന പൊതു സമ്മേളനം കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘാവാള്‍ ഉദ്ഘാടനം ചെയ്യും.
ആദ്യതൃപ്പടി സമര്‍പ്പിക്കുന്നതിന് മുന്നോടിയായായി ശിലാന്യാസ കര്‍മ്മം നടക്കും. വര്‍ക്കല ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദജിയുടെ അനുഗ്രഹത്തോടെ എത്തിക്കുന്ന ശില തന്ത്രി സതീശന്‍ ഭട്ടത്തിരിപ്പാട് വാസ്തു ബലിയും വാസ്തു പൂജയും നിര്‍വഹിച്ച ശേഷം സ്ഥാപിക്കും. ‘പദം പദം രാമപാദം’ എന്ന പേരില്‍ രാജ്യവ്യാപകമായി നടന്നു വരുന്ന ജനസമ്പര്‍ക്കയജ്ഞത്തിലൂടെ ഭക്ത ജനങ്ങളില്‍ നിന്നും സമാഹരിച്ച സമര്‍പ്പണ നിധി ഉപയോഗപ്പെടുത്തിയാണ് പടവുകളുടെ നിര്‍മ്മാണം നടക്കുന്നത്. ആവേശകരമായ പങ്കാളിത്തവും സഹകരണവുമാണ് തൃപ്പടികളുടെ സമര്‍പ്പണത്തിനു ലഭിച്ചു വരുന്നുണ്ടെന്നും 11000 രൂപ നല്‍കി ഭക്തജനങ്ങള്‍ പടവുകള്‍ സമര്‍പ്പിക്കുന്നതിന് മുന്നോട്ടു വരണമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post