തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 8ന് അവസാനിക്കും. വിശ്വപ്രസിദ്ധമായ പൊങ്കാല മാര്‍ച്ച് ഏഴിനാണ്. ഇക്കുറി ദേവിയുടെ പുറത്ത് എഴുന്നള്ളത്തിന് ആറ്റുകാല് അമ്മയുടെ തിടമ്പേറ്റുന്നത് ഗജരാജന്‍ തൃക്കടവൂര്‍ ശിവരാജു ആണ്.
ഒന്നാം ഉത്സവ ദിവസമായ 27ന് വെളുപ്പിന് 4:30ന് കാപ്പുകെട്ടി കുടിയിരുത്തല്‍ ചടങ്ങുകള്‍ നടത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകും. വൈകുന്നേരം 6.30ന് മെയിന്‍ സ്റ്റേജായ അംബയില്‍ കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍ നിര്‍വഹിക്കും. സാമൂഹിക പ്രവര്‍ത്തക ഡോ.പി.ഭാനുമതിക്ക് ഈ വര്‍ഷത്തെ ആറ്റുകാല്‍ അംബാ പുരസ്‌കാരം നല്‍കി ആദരിക്കും. രാത്രി 8ന് പണ്ഡിറ്റ് രമേശ് നാരായണന്‍ സംഘവും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. രാത്രി 10ന് ഡോ.മേതില്‍ ദേവിക സംഘത്തിന്റെ മോഹിനിയാട്ടം. അംബിക, അംബാലിക തുടങ്ങിയ സ്റ്റേറ്റുകളിലും വിവിധ പരിപാടികള്‍ എല്ലാ ദിവസവും നടക്കും. രണ്ടാം ഉത്സവദിവസം അംബാ സ്റ്റേജില്‍ രാത്രി 9ന് മധു ബാലകൃഷ്ണന്റെ ഗാനമേള മൂന്നാം ഉത്സവ ദിവസമായ മാര്‍ച്ച് ഒന്നിന് അമ്പാ സ്റ്റേജില്‍ രാത്രി 7ന് ഗാനമേള രാത്രി 9.30ന് ചാലക്കുടി പ്രസീദയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ട്. മൂന്നാം ഉത്സവദിവസം രാവിലെ 9.20 ന് കുത്തിയോട്ടവ്രതത്തിന് തുടക്കമാകും. നാലാം ഉത്സവദിവസമായ മാര്‍ച്ച് 2ന് അമ്പയില്‍ രാത്രി 7ന് സിംഫണി കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്ന സലില്‍ ചൗധരി നൈറ്റ്. രാത്രി 11ന് ഇരുകോല്‍ പഞ്ചാരിമേളം.
അഞ്ചാം ഉത്സവ ദിവസമായ മാര്‍ച്ച് മൂന്നിന് അംബയില്‍ രാത്രി 7ന് ദേവിക കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, രാത്രി 9.30ന് പിന്നണി ഗായകന്‍ രവിശങ്കര്‍ നയിക്കുന്ന ഗാനമേള. ആറാം ഉത്സവ ദിവസമായ മാര്‍ച്ച് നാലിന് കലൈമണി ഗോപിക വര്‍മ്മയുടെ മോഹിനിയാട്ടം, രാത്രി 9.30ന് മ്യുസിക് ബാന്‍ഡ്, രാത്രി 11ന് ചെന്നൈ ജനാര്‍ദ്ദനന്‍ അവതരിപ്പിക്കുന്ന സൈക്‌സോഫോണ്‍ ഫ്യൂഷന്‍. ഏഴാം ഉത്സവ ദിവസമായ മാര്‍ച്ച് അഞ്ചിന് അംബയില്‍ രാത്രി 9.30ന് രാജേഷ് ചേര്‍ത്തല സംഘത്തിന്റെ ഫ്‌ളൂട്ട് ആന്‍ഡ് വയലിന്‍ ഫ്യൂഷന്‍, എട്ടാം ഉത്സവദിവസമായ മാര്‍ച്ച് ആറിന് അമ്പതില്‍ രാത്രി 7ന് സിനി ആര്‍ട്ടിസ്റ്റ് സോനാ നായര്‍ അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം. ഒന്‍പതാം ഉത്സവദിവസമായ രാവിലെ 10.30 ന് പൊങ്കാല അടുപ്പുവെട്ട്, ഉച്ചയ്ക്ക് 230 ന് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ചൂരല്‍ കുത്തല്‍ ചടങ്ങ്, രാത്രി 10.25 ന് ദേവിയെ പുറത്തെഴുന്നള്ളിക്കുന്നു. പത്താം ഉത്സവദിവസമായ മാര്‍ച്ച് എട്ടിന് രാത്രി 9.15 ന് കാപ്പഴിക്കല്‍ ചടങ്ങ്.രാത്രി ഒരുമണിക്ക് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം സമ്പൂര്‍ണമാകും.
Discussion about this post