നെയ്യാര്‍ഡാം: ശ്രീരാമദാസ മിഷന് ദേവസ്ഥാനമായ നെയ്യാര്‍ഡാം കുന്നില്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി പൂജ നടന്നു. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പുനഃപ്രതിഷാ കര്‍മം നിര്‍വഹിച്ച ശ്രീരാമദാസമിഷന്റെ ഉടമസ്ഥതയിലുള്ള നെയ്യാര്‍ഡാമിലെ പുരാതനമായ ശിവക്ഷേത്രത്തില്‍ സദ്ഗുരു, ഗണപതി, ദേവി, നാഗര്‍ തുടങ്ങിയ ഉപദേവതകളും ഉള്‍പ്പെടുന്നു. ശിവരാത്രി പൂജയോടനുബന്ധിച്ച് പൊങ്കാല സമര്‍പ്പണവും നടന്നു.
ശിവരാത്രി പൂജയോടനുബന്ധിച്ചുള്ള യാമപൂജകള്‍ ദര്‍ശിക്കുവാന്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു. ധ്യാനസ്വരൂപനായ മഹാദേവന് കുടികൊള്ളുന്ന ക്ഷേത്രമെന്നതാണ് ഇവിടുത്തെ പ്രത്യേകത. എല്ലാമാസത്തിലും തിരുവാതിര നാളില്‍ പ്രത്യേക പൂജകള്‍ നടക്കും.
Discussion about this post