കുണ്ടറ: ഇളമ്പള്ളൂര്‍ മഹാദേവീക്ഷേത്രത്തില്‍ പത്താമുദയം ശനിയാഴ്ച കൊടിയേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഏരണിയൂര്‍ ഹോരക്കാട്ട് ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി നാരായണന്‍ പോറ്റിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. ശനിയാഴ്ച രാവിലെ നാലിന് വിഷുക്കണി, വൈകിട്ട് അഞ്ചിന് ഇലഞ്ഞിവേലില്‍ ഭദ്രാദേവീക്ഷേത്രത്തില്‍നിന്ന് ശീവേലി ബിംബം എഴുന്നള്ളത്തും തങ്കഅങ്കി ഘോഷയാത്രയും, രാത്രി എട്ടിന് കൊടിയേറ്റ്, 8.30-ന് മേജര്‍സെറ്റ് കഥകളി.
16-ന് എട്ടിന് പൊങ്കാല, ഒന്‍പതിന് ഭക്തിഗാനസുധ, വൈകിട്ട് 5.30-ന് ഭജന, രാത്രി 7.05-ന് ഗാനമഞ്ജരി, 9.30-ന് സംഗീതപരിപാടി.
17-ന് വൈകിട്ട് ആറിന് നൃത്തസന്ധ്യ, രാത്രി 10-ന് ഗാനമേള.
18-ന് വൈകിട്ട് 5.30-ന് സംഗീതസദസ്സ്, രാത്രി 7.15-ന് ഗാനമേള, 9.30-ന് ചന്ദ്രവംശം, നൃത്തനാടകം.
19-ന് വൈകിട്ട് 5.30-ന് തിരുവാതിരകളി, രാത്രി 7.05-നും 10-നും നൃത്തനൃത്യങ്ങള്‍.
20-ന് വൈകിട്ട് 5.30-ന് ആദ്ധ്യാത്മിക പ്രഭാഷണം, 7.30-ന് കുത്തിയോട്ടപ്പാട്ടും ചുവടുകളും, 10-ന് ചന്ദ്രകാന്ത, നാടകം.
21-ന് 10.30-ന് സമൂഹ നാരങ്ങാവിളക്ക്, 12-ന് സമൂഹസദ്യ, വൈകിട്ട് അഞ്ചിന് പ്രഭാഷണം, ആറിന് തിരുവാതിരകളി, രാത്രി എട്ടിന് ഗാനമേള.
22-ന് വൈകിട്ട് നാലിന് താലപ്പൊലിയും ചമയവിളക്കും ഘോഷയാത്രയും, 7.15-ന് തിരുവാതിര, എട്ടിന് ഗാനമേള, ഒന്‍പതിന് നിഴല്‍, നാടകം.
23-ന് 10.30-ന് ഓട്ടന്‍തുള്ളല്‍, 11-ന് ഉത്സവബലി, ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് ആറിന് സോപാനസംഗീതം, രാത്രി 7.05-ന് വോക്കോ വയലിന്‍ കച്ചേരി, ഒന്‍പതിന് കാളിക, നൃത്തനാടകം.
പത്താമുദയദിനമായ 24-ന് നാലിന് പത്താമുദയദര്‍ശനം, 10-ന് ഓട്ടന്‍തുള്ളല്‍, 11-ന് നൂറുംപാലും, മൂന്നിന് ആറാട്ട് എഴുന്നള്ളത്ത്, 4.30-ന് കെട്ടുകാഴ്ച, നെടുംകുതിരയെടുപ്പ്, നാദസ്വരകച്ചേരി, കൊടിയിറക്ക്, രാത്രി 10-ന് ഗാനമേള എന്നിവയോടെ സമാപിക്കും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം പ്രസിഡന്റ് ബി.ശങ്കരനാരായണന്‍, സെക്രട്ടറി ജി.പത്മകുമാര്‍, ഉത്സവകമ്മിറ്റി കണ്‍വീനര്‍ സി.അശോക് കുമാര്‍, എസ്. ഹരീഷ് കുമാര്‍, സി. സജി കുമാര്‍ എന്നിവര്‍ അറിയിച്ചു.
Discussion about this post