കണ്ണൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവവേളയില്‍ പതിനായിരക്കണക്കിന് ഭക്തരാണ് ദിവസേന കൊട്ടിയൂരപ്പനെ ദര്‍ശനപുണ്യം തേടുന്നത്. ഉത്സവത്തിന്റെ വിശേഷമായ രോഹിണി ആരാധന ഇന്ന് നടക്കും. രോഹിണി ആരാധന നാളിലാണ് പ്രധാന ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി നടക്കുന്നത്. ആലിംഗന പുഷ്പാഞ്ജലിക്കുശേഷം ചതുശ്ശതങ്ങള്‍ ആരംഭിക്കും. കൊട്ടിയൂരപ്പന് സമര്‍പ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്.
വൈശാഖ ഉത്സവനാളിലെ നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം 19നും 20-ന് പുണര്‍തം ചതുശ്ശതവും, 22ന് ആയില്യം ചുതുശ്ശതവും നടക്കും. 24ന് മകം കലം വരവ് തുടങ്ങിയ ചടങ്ങുകളും നടക്കും. 27ന് അത്തം ചതുശ്ശതവും വാളാട്ടവും കലശപൂജയും നടക്കും 28നാണ് തൃക്കലശാട്ട് ചടങ്ങുകളും നടത്തും.
Discussion about this post