ഗുവാഹത്തി: മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്തയിലും ചുരാചന്ദ്പൂര്‍ ജില്ലയിലെ കാങ്വായിലുമാണ് പോലീസിനും സൈന്യത്തിനും നേരെ വെടിവയ്പുണ്ടായി. ജനക്കൂട്ടം പോലീസിന്റെ ആയുധങ്ങള്‍ നശിപ്പിക്കുകയും സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ലാംഗോളില്‍ ആള് താമസമില്ലാത്ത വീട് അക്രമികള്‍ കത്തിച്ചു. നിരവധി സ്ഥലങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നതായും സൈന്യം അറിയിച്ചു.
സൈന്യം, ആസാം റൈഫിള്‍സ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, സംസ്ഥാന പോലീസ് എന്നിവയുടെ സംയുക്ത സേനകള്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ അര്‍ദ്ധരാത്രി മാര്‍ച്ച് നടത്തിയിരുന്നു. മണിപ്പൂര്‍ സര്‍വകലാശാലയ്ക്ക് സമീപവും ആള്‍ക്കൂട്ട ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂരില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള അക്രമം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂടുതല്‍ രൂക്ഷമായിരിക്കയാണ്.
Discussion about this post