തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 2023 ജൂലൈ 11 മുതല്‍ 17 വരെ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആനികളഭാഭിഷേകം നടക്കും. 17-ാം തീയതി രാത്രി കര്‍ക്കിടക ശ്രീബലിയും വലിയ കാണിക്കുകയും ഉണ്ടായിരിക്കും. ഭക്തജനങ്ങള്‍ക്ക് കളഭാഭിഷേകം വഴിപാടായി നടത്താവുന്നതാണ്. ഇതിന്റെ ബുക്കിംഗ് സൗകര്യം ക്ഷേത്രത്തിലെ എല്ലാ കൗണ്ടറുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഷേകം നടക്കുന്ന ദിവസങ്ങളില്‍ രാവിലെ 8:30 മുതല്‍ 10 വരെയുള്ള പതിവ് ദര്‍ശനം ഉണ്ടായിരിക്കുന്നതല്ലെന്നും മറ്റു ദര്‍ശന സമയങ്ങളില്‍ മാറ്റമില്ലെന്നും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post