തിരുവനന്തപുരം: തെക്കന്‍ ഗുരുവായൂരെന്ന് പ്രശസ്തമായ പുന്നക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ 2023 സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികള്‍ നടക്കും. സെപ്റ്റംബര്‍ 4ന് പതിവ് പൂജകളും വിവിധ കലാപരിപാടികളും നടക്കും. സെപ്റ്റംബര്‍ 5ന് രാവിലെ 6.30ന് ഗണപതി ഹോമം, 8.30ന് ലക്ഷാര്‍ച്ചന സമാരംഭം. ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാര ജയന്തി ദിനമായ സെപ്റ്റംബര്‍ 6ന് രാവിലെ 9ന് പാല്‍പൊങ്കാലയ്ക്കായി അടുപ്പുകളില്‍ അഗ്നി പകരും. വൈകുന്നേരം 6.30ന് വിശേഷാല്‍ പൂജയും ദീപാരാധനയും, 7ന് ഉറിയടിയും തുടര്‍ന്ന് പുഷ്പാഭിഷേകവും നടക്കും. രാത്രി 11.30ന് ജന്മാഷ്ടമി പൂജയോടെ പരിപാടികള്‍ സമാപിക്കുമെന്ന് ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.രതീഷ് കുമാര്‍ അറിയിച്ചു.
Discussion about this post