Monday, May 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

വസന്ത പഞ്ചമി: മഹത്വവും ധര്‍മശാസ്ത്രപരമായ കാര്യങ്ങളും

നന്ദകുമാര്‍ കൈമള്‍ (ഹിന്ദു ജനജാഗൃതി സമിതി)

by Punnyabhumi Desk
Feb 14, 2024, 10:42 am IST
in സനാതനം

ഇന്ന് വസന്ത പഞ്ചമി

ശകവര്‍ഷ മാഘമാസ പഞ്ചമി ദിവസം സരസ്വതി ദേവി ഭൂമിയില്‍ അവതരിച്ചു. അതിനാല്‍ ഈ ദിവസം വിദ്യയുടെ ദേവിയായ സരസ്വതി ദേവിയെ പൂജിക്കുന്നു. സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും ജന്മദിവസമായാണ് ഈ ദിവസം അറിയപ്പെടുന്നത്. എല്ലാ ഋതുക്കളുടെയും രാജാവ് എന്നറിയപ്പെടുന്ന വസന്ത ഋതു ആരംഭിക്കുന്നത് ഇതിനടുത്തായത് കൊണ്ട് ഈ ദിവസത്തെ വസന്ത പഞ്ചമി എന്നാണ് പറയുന്നത്. (2024-ല്‍ വസന്ത പഞ്ചമി ഫെബ്രുവരി 14-നാണ്.)

തിഥി, ചരിത്രം, ആഘോഷിക്കേണ്ട രീതി

മാഘ മാസത്തിലെ വെളുത്ത പക്ഷ പഞ്ചമിക്കാണ് വസന്ത പഞ്ചമി ആഘോഷിക്കുന്നത്. കാമദേവന്‍ മദനന്‍ ഈ ദിവസമാണ് ജനിച്ചത്. വിവാഹ ജീവിതം സുഖകരമാകുന്നതിനുവേണ്ടി ജനങ്ങള്‍ രതി-മദനനെ പൂജിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. വസന്ത പഞ്ചമി ദിവസം സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും ഉത്ഭവം നടന്നതിനാല്‍ അവരെ പൂജിക്കുന്നു. ലക്ഷ്മി ദേവിയും ഇതേ ദിവസം ജനിച്ചു എന്നാണ് അറിയപ്പെടുന്നത്. ഈ തിഥി ശ്രീപഞ്ചമി എന്ന പേരിലും അറിയപ്പെടുന്നു. ഈ ദിവസം വെളുപ്പിന് അഭ്യംഗസ്‌നാനം ചെയ്ത് പൂജ നടത്തുന്നു. വാക്‌ദേവി സരസ്വതി ബ്രഹ്മസ്വരൂപ, കാമധേനു, കൂടാതെ എല്ലാ ദേവീദേവന്മാരെയും പ്രതിനിധീകരിക്കുന്നു. സരസ്വതി ദേവി ബുദ്ധി, ജ്ഞാനം, വിദ്യ ഇവയുടെ ദേവതയാണ്. ഈ ദിവസം ദേവിയുടെ പ്രകട ദിനം അതായത് ദേവിയുടെ ശക്തി ആദ്യമായി ഭൂമിയില്‍ കാര്യക്ഷമമായ ദിനമായാണ് കരുതുന്നത്. കലശത്തെ സ്ഥാപിച്ച് അതില്‍ സരസ്വതി ദേവിയെ ആവാഹിച്ച് പൂജുക്കുന്നു.

സരസ്വതി ദേവി ഭൂമിയില്‍ ഉത്ഭവിച്ച ദിവസം

ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ച ബ്രഹ്മാവ് മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സൃഷ്ടിച്ചതിനു ശേഷം ചുറ്റും നിരീക്ഷിച്ചപ്പോള്‍, എല്ലാം ചേതനയില്ലാത്ത ഒരു സ്ഥിതിയിലാണെന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ടു. അന്തരീക്ഷം വളരെ ശാന്തവും നിഃശബ്ദവുമായിരുന്നു. ശ്രീവിഷ്ണുവിന്റെ ആജ്ഞ അനുസരിച്ച് ബ്രഹ്മദേവന്‍ തന്റെ കമണ്ഡലുവില്‍ നിന്നും കുറച്ച് വെള്ളം ഭൂമിയില്‍ തളിച്ചു. തളിച്ച വെള്ളത്തിലൂടെ ഒജരു അദ്ഭുത ശക്തിയുടെ രൂപത്തില്‍ ചതുര്‍ഭുജ രൂപത്തിലുള്ള ഒരു സുന്ദരിയായ ദേവി പ്രകടമായി. ഒരു കൈയ്യില്‍ വീണയും മറു കൈ അനുഗ്രഹിക്കുന്ന മുദ്രയിലും ബാക്കി രണ്ടു കൈകളില്‍ ഗ്രന്ഥവും ജപമാലയും ഉണ്ടായിരുന്നു. ബ്രഹ്മദേവന്‍ ആ ദേവിയോട് വീണ വായിക്കാന്‍ പറഞ്ഞു. വീണയുടെ ധ്വനിയില്‍ നിന്നും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും വാണി (ശബ്ദം) ലഭിച്ചു. ഇതിനു ശേഷമാണ് ആ ദേവിയെ സരസ്വതി ദേവി എന്ന് വിളിക്കാന്‍ തുടങ്ങിയത്. ദേവി വാണിയോടൊപ്പം എല്ലാവര്‍ക്കും ബുദ്ധിയും വിദ്യയും നല്‍കി. മാഘ മാസത്തിലെ പഞ്ചമി ദിവസ മാണ് ഇത് നടന്നത്. അതിനാല്‍ ഈ പഞ്ചമി ദേവിയുടെ ജന്മോത്സവമായി ആഘോഷിക്കപ്പെടുന്നു. സരസ്വതി ദേവി വാഗീശ്വരി, ഭഗവതി, ശാരദ, വീണാവാദിനീ, വാക്‌ദേവി എന്ന വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു. സംഗീതത്തിന്റെ ദേവതയായും സരസ്വതി ദേവിയെ പൂജിക്കുന്നു.

സരസ്വതി ദേവിയെ പൂജിക്കുന്ന രീതി

വസന്ത പഞ്ചമി ദിവസം സരസ്വതി ദേവിയുടെ സാധനയാണ് പ്രധാനം. ശാസ്ത്രങ്ങളില്‍ സരസ്വതി ദേവിയെ വ്യക്തിപരമായി ആരാധിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, പക്ഷെ ഈയിടെ സാമൂഹികമായി മണ്ഡപത്തില്‍ സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിച്ച് ദേവിയെ പൂജിുന്നു. വസന്ത പഞ്ചമി ജ്ഞാനത്തിന്റെ ഉത്സവമായതിനാല്‍ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അലങ്കരിക്കുന്നു. വിദ്യാരംഭത്തിന് ഇത് ഏറ്റവും ഉചിതമായ മുഹൂര്‍ത്തവും ദിവസവുമാണ്. (കേരളത്തില്‍ വിദ്യാരംഭം നടത്തുന്നത് വിജയദശമി ദിവസമാണ്.)

പുതിയ കാര്യങ്ങള്‍ ചെയ്യുവാനുള്ള ശുഭദിവസം

ഈ ദിവസം എല്ലാ ശുഭ കാര്യങ്ങള്‍ക്കുമുള്ള ശുഭ മുഹൂര്‍ത്തമാണ്. പുതിയ വിദ്യ പഠിക്കുന്നതിനും ഗൃഹപ്രവേശനത്തിനും ഈ ദിവസം വളരെ ഉചിതമാണ്. വസന്തപഞ്ചമി ദിവസം ശുഭദിനമായി കരുതുന്നതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. ഈ ദിവസം മാഘ മാസത്തിലാണ് വരുന്നത്. മാഘ മാസം ധാര്‍മികവും ആത്മീയവുമായ കാഴ്ചപ്പാടില്‍ വളരെ മഹത്ത്വമേറിയതാണ്. ഈ മാസത്തില്‍ പവിത്രമായ തീര്‍ഥക്ഷേത്രത്തില്‍ സ്‌നാനം ചെയ്യുന്നതിനും മഹത്ത്വമുണ്ട്.

വസന്ത പഞ്ചമിയുടെ ഉദ്ദേശ്യം

ഈ ദിവസം പ്രപഞ്ചത്തില്‍ നവചൈതന്യവും നവനിര്‍മാണവും സംഭവിക്കുന്നു. അതിന്റെ ആനന്ദം പ്രകടിപ്പിക്കുവാന്‍ ഈ ഉത്സവം ആഘോഷിക്കുന്നു. കൃഷിയുമായി ബന്ധമുള്ള ഒരു ഉത്സവം കൂടിയാണ് ഇത്. ഈ ദിവസം നവാന്ന ഇഷ്ടി എന്ന പേരുള്ള ചെറിയ യജ്ഞം നടത്തുന്നു. കൃഷിയിലെ പുതിയ വിളവ് വീട്ടില്‍ കൊണ്ടു വന്ന് ദേവതയ്ക്ക് അര്‍പ്പിക്കുന്നു. മഥുര, വൃന്ദാവനം, രാജസ്ഥാന്‍ എന്നീ സ്ഥലങ്ങളില്‍ ഈ ദിവസം വിശേഷ ഉത്സവമായി ആഘോഷിക്കുന്നു. ഗണപതി, ഇന്ദ്രന്‍, ശിവന്‍, സൂര്യന്‍ എന്നിവരോട് പ്രാര്‍ഥിക്കുന്നു. വസന്ത ഋതുവില്‍ വൃക്ഷങ്ങള്‍ പൂക്കുന്നു. പ്രകൃതിയില്‍ വന്ന ഈ മാറ്റങ്ങള്‍ കാരണം മനുഷ്യന് ഉത്സാഹവും ആനന്ദവും അനുഭവപ്പെടുന്നു. ഇതിന്റെ പ്രതീകമാണ് ഈ ഉത്സവം. ഈ ദിവസം കുംഭമേളയില്‍ ഷാഹി സ്‌നാനം നടത്തുന്ന പതിവുമുണ്ട്.

നന്ദകുമാര്‍ കൈമള്‍, ഹിന്ദു ജനജാഗൃതി സമിതി
സന്പര്‍ക്കത്തിന് : 8848601801

Share1TweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies