Friday, February 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

by Punnyabhumi Desk
Sep 12, 2024, 05:46 pm IST
in ദേശീയം

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഓഗസ്റ്റ് 19-നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് സീതാറാം യെച്ചുരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ ബാക്കി നില്‍ക്കേയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.

മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചുരി, ഡാനിഷ് എന്നിവര്‍ മക്കളാണ്. ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളായ സര്‍വേശ്വര സോമയാജുല യെച്ചുരിയുടെയും കല്‍പകം യെച്ചൂരിയുടെയും മകനായി 1952 ഓഗസ്റ്റ് 12 നാണ് സീതാറാം യെച്ചുരി ജനിച്ചത്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ എഞ്ചിനിയറുമായിരുന്നു യെച്ചുരിയുടെ പിതാവ്.

ഹൈദരാബാദിലെ ഓള്‍ സെയിന്റ്‌സ് ഹൈസ്‌കുളിലായിരുന്നു വിദ്യാഭ്യാസം ആരംഭിച്ചത്. തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കോടെ പാസായി. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎ (ഓണേഴ്സ്), ജെഎന്‍യുവില്‍ നിന്ന് എംഎ എന്നിവ പൂര്‍ത്തിയാക്കി.
1974-ല്‍ എസ്എഫ്‌ഐയിലൂടെയായിരുന്നു യെച്ചൂരിയുടെ രാഷ്ട്രീയ പ്രവേശനം. 1978 ല്‍ അദ്ദേഹം എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. ബംഗാളില്‍ നിന്നോ കേരളത്തില്‍ നിന്നോ അല്ലാതെ എസ്എഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ആയിരുന്നു യെച്ചുരി. 1984-ല്‍ അദ്ദേഹം സിപിഎം ന്റെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ് യച്ചൂരി. 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2015 ല്‍ വിശാഖപട്ടണത്ത് നടന്ന 21-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലാണ് അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2018 ലും 2022ലും അദ്ദേഹം സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

ShareTweetSend

Related News

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം
ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

ദേശീയം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Discussion about this post

പുതിയ വാർത്തകൾ

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies