തക്കല: മണലിക്കര ആഴ്‌വാര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ സപ്താഹം 10ന് തുടങ്ങും. 10ന് വൈകീട്ട് നാലിന് സ്വാമി വൈകുണേ്ഠശ്വരദാസ് സപ്താഹം ഉദ്ഘാടനംചെയ്യും. മണ്ണടി ഹരിയാണ് യജ്ഞാചാര്യന്‍. 11 മുതല്‍ 17 വരെ രാവിലെ ആറിന് സപ്താഹപാരായണം, ഉച്ചയ്ക്ക് അന്നദാനം, തുടര്‍ന്ന് പാരായണം, രാത്രി ഏഴിന് പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. 17ന് വൈകീട്ട് 4.30ന് ഘോഷയാത്രയോടെ സപ്താഹം സമാപിക്കും.
Discussion about this post