തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ സംഗീതോത്സവം 27 മുതല്‍ ഒക്ടോബര്‍ ആറുവരെ നടക്കും. സംഗീതോത്സവത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ ഉണ്ടായിരിക്കും. 27 ന് വൈകുന്നേരം അഞ്ചിന് എം.എ.വാഹിദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. കലാസാംസ്‌കാരിക സാമൂഹിക രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചവരെ ആദരിക്കുന്ന ചടങ്ങ്് അഞ്ചിനു വൈകുന്നേരം നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും.
വിഷ്ണുനാരാണന്‍ നമ്പൂതിരി, സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ. മാര്‍ത്തണ്ഡന്‍ പിള്ള, സിനിമാ താരം തിലകന്‍, നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ സി.വി.ആനന്ദബോസ്, സിനിമാനടി ശ്രീലതാ നമ്പൂതിരി,ഗോപിനാഥ് മുതുകാട് പിന്നണിഗായിക ഭാവനാ രാധാകൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
കരിക്കകം ട്രസ്റ്റ് ഇപ്പോള്‍ നടത്തുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സമൂഹ വിവാഹം, നിര്‍ധനരായ വിദ്യാര്‍ഥികളെ ദത്തെടുത്തുപഠിപ്പിക്കുക, പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കുക, തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടപ്പാക്കുമെന്ന് ട്ര്‌സറ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ട്ര്സ്റ്റ് ചെയര്‍മാന്‍ എം.രാമചന്ദ്രന്‍നായര്‍, ട്രസ്റ്റ് പ്രസിഡന്റ് കെ.മുരളീധരന്‍നായര്‍, എസ്.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് കെ.പ്രതാപചന്ദ്രന്‍, ജോയിന്റ്് സെക്രട്ടറി ടി.ഗോപകുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post