പത്തനംതിട്ട: തട്ടയില്‍ ആനക്കുഴി മലനടയിലെ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാദിന ഉത്സവവും നാളെ മുതല്‍ ഫെബ്രുവരി നാലുവരെ നടക്കും. വള്ളികുന്നം ശങ്കരപിള്ളയാണ് യജ്ഞാചാര്യന്‍. നാളെ രാവിലെ 6.30ന് സ്വാമി ഹരിപ്രസാദ് ഭദ്രദീപ പ്രതിഷ്ഠ നടത്തും. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12നും വൈകുന്നേരം അഞ്ചിനും പ്രഭാഷണം ഉണ്ടാകും. ഫെബ്രുവരി നാലിനാണ് പ്രതിഷ്ഠാദിനം ഉത്സവം. രാവിലെ 11നു തന്ത്രി കൃഷ്ണപുരം കടാക്കോട്ടില്ലം നീലകണ്ഠന്‍ പോറ്റിയുടെ കാര്‍മികത്വത്തില്‍ കലശാഭിഷേകം. വൈകുന്നേരം അവഭൃഥ സ്‌നാന ഘോഷയാത്ര എന്നിവയാണ് പരിപാടികള്‍. ക്ഷേത്രസമിതി പ്രസിഡന്റ് പ്രസന്നകുമാര്‍, സെക്രട്ടറി മോഹന്‍ കുമാര്‍, ജനറല്‍ കണ്‍വീനര്‍ മധുസൂദനക്കുറുപ്പ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post