പന്തളം: തട്ടയില്‍ വൃന്ദാവനം വേണുഗോപാലക്ഷേത്രത്തില്‍ ദശാവതാരചാര്‍ത്ത് തുടങ്ങി. ഹരിശ്രീമഠം കെ. എന്‍. കൃഷ്ണന്‍ നമ്പൂതിരിയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. മൂന്നിന് രാവിലെ 8.30ന് കണ്ഠര് മഹേശ്വരര് ഉത്സവത്തിന് കൊടിയേറ്റും. നാലു മുതല്‍ സപ്താഹയജ്ഞം തുടങ്ങും. ഒമ്പതിന് ഉച്ചകഴിഞ്ഞ് 2.30ന് ആനയൂട്ടും വൈകുന്നേരം നാലു മുതല്‍ ഗജമേളയും നടക്കും. പത്തിന് രാവിലെ 11ന് അവഭൃഥ സ്‌നാന ഘോഷയാത്ര നടക്കും. വൈകുന്നേരം അഞ്ചിന് നെടുമല ആറാട്ട് കടവില്‍ നിന്ന് ആറാട്ട് ഘോഷയാത്രയും നടക്കും.
Discussion about this post