പാലക്കാട്: കൊടുമ്പ് വള്ളിദേവസേനാസമേത കല്യാണസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ രഥോത്സവത്തിന് ഇന്നലെ കൊടിയേറി. ക്ഷേത്രംമേല്‍ശാന്തി ഗണേശഗുരുക്കളുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഏഴിനാണ് ഒന്നാംതേര്‍.
ചൊവ്വാഴ്ച രാവിലെ യാഗശാലാപൂജകള്‍, ഭൂമിപൂജ എന്നിവയ്ക്കുശേഷം ക്ഷേത്രദേവതകള്‍ക്ക് കാപ്പുകെട്ടല്‍ നടന്നു. തുടര്‍ന്ന് ഉത്സവമൂര്‍ത്തികളെ പുറത്തെഴുന്നള്ളിച്ചശേഷം കൊടിയേറ്റി. കൊടിയേറ്റത്തിനുശേഷം ക്ഷേത്രമതില്‍ക്കകത്ത് എഴുന്നള്ളത്ത്, രുദ്രാഭിഷേകം എന്നിവ നടന്നു. രാത്രി എട്ടരയ്ക്ക് എഴുന്നള്ളത്തുണ്ടായി.
ബുധനാഴ്ച രാവിലെ കളഭാഭിഷേകം, തുടര്‍ന്ന് രാവിലെ 9 മുതല്‍ ലക്ഷാര്‍ച്ചന തുടങ്ങും. രഥോത്സവനാള്‍ വരെ ലക്ഷാര്‍ച്ചന തുടരും.
Discussion about this post