മല്ലപ്പള്ളി: 77-ാം കീഴ്‌വായ്പൂര് ശ്രീഭൂതനാഥ ഹിന്ദുമത സമ്മേളനം നാളെ ആരംഭിക്കും. രാവിലെ 8 ന് പ്രസിഡന്റ് എന്‍.പത്മകുമാര്‍ മണിമലയാറ്റിലെ പമ്പഴ മണല്‍പ്പുറത്ത് അയ്യപ്പനഗറില്‍ പതാക ഉയര്‍ത്തും. 10 ന് തിരുമാലിട ക്ഷേത്രത്തില്‍നിന്ന് തീര്‍ത്ഥ കുംഭ പ്രയാണം തുടങ്ങും. വൈകീട്ട് 7.30 ന് പെരുവ ഗീതാമന്ദിരാശ്രമാധിപതി സ്വാമി വേദാനന്ദ സരസ്വതിയുടെ അധ്യക്ഷതയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം ഉദ്ഘാടനം ചെയ്യും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തും.
തിങ്കളാഴ്ച വൈകീട്ട് 7 ന് ഗോപാലകൃഷ്ണവൈദിക്, വി.എസ്.എസ്. മല്ലപ്പള്ളി താലൂക്ക് പ്രസിഡന്റ് പി.എന്‍.സുരേഷ്‌കുമാര്‍, ചൊവ്വാഴ്ച ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, വേലന്‍ മഹാസഭ സംസ്ഥാന സെക്രട്ടറി എ.എന്‍.പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിക്കും.
Discussion about this post