കരൂര്‍: ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 19 മുതല്‍ 21 വരെ തീയതികളില്‍ ആഘോഷിക്കും. 19 നു രാവിലെ 5.30 നു ഗണപതിഹോമം. തുടര്‍ന്നു വിഷ്ണുപൂജ, ഉച്ചപൂജ. വൈകുന്നേരം നാലിനു മുണ്ടുപാലം ജംഗ്ഷനില്‍ സമൂഹപ്പറ, രാത്രി 7.30 ന് കളമെഴുത്തുംപാട്ട്, 8.30 ന് നാമസങ്കീര്‍ത്തന ലഹരി. 20 നു രാവിലെ 5.30 നു ഗണപതിഹോമം, ഒമ്പതിന് ബിംബശുദ്ധിക്രിയകള്‍, വൈകുന്നേരം 5.30 നു പ്രഭാഷണം, 6.45 നു ദീപാരാധന, രാത്രി എട്ടിനു സംഗീതസദസ്. 21 നു രാവിലെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഏഴിനു കലശപൂജ, 11.30 ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം അഞ്ചിന് നാദസ്വരക്കച്ചേരി, ആറിനു സോപാനസംഗീതം, രാത്രി 8.30 നു കരിമരുന്നുകലാപ്രകടനം, ഒമ്പതിനു ഗാനമേള.
Discussion about this post