വെള്ളറട: കുന്നത്തുകാല്‍ ചിമ്മിണ്ടി നീലകേശി ദേവി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന് തുടക്കമായി ഇന്ന് വൈകുന്നേരം 3.30ന് നടക്കുന്ന മാതൃസംഗമം പ്രഫ. മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കേശവകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.നാളെ രാത്രി ഒമ്പതിന് ഗാനമേള. 28ന് വൈകുന്നേരം 6.30ന് ട്രാഫിക് ബോധവത്കരണ നാടകം.
29ന് വൈകുന്നേരം 6.30ന് ഹൈന്ദവ പ്രഭാഷണം, തുടര്‍ന്ന് ഗാനമേള. മാര്‍ച്ച് ഒന്നിന് രാത്രി എട്ടിന് ഗോകുല സന്ധ്യ, രണ്ടിന് വൈകുന്നേരം മൂന്നിന് സാംസ്കാരിക ഘോഷയാത്ര. മൂന്നിന് രാവിലെ ഒമ്പതിന് ഉരുള്‍ നേര്‍ച്ച, രാത്രി ഏഴിന് നടക്കുന്ന സാംസ്കാരിക സദസ് എ.ടി. ജോര്‍ജ് എംഎല്‍എ ഉദ്ഗാടനം ചെയ്യും. ആര്‍. സെല്‍വരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.നാലിന് രാവിലെ ഒമ്പതിന് പൊങ്കാല, 11ന് സമൂഹസദ്യ, വൈകുന്നേരം മൂന്നിന് നിലത്തില്‍ പോര്, നാലിന് കുത്തിയോട്ടം, താലപ്പൊലി, രാത്രി എട്ടിന് തിരികെ എഴുന്നള്ളത്തോടെ സമാപനം.
Discussion about this post