മാന്നാര്‍: ചെറുകോല്‍ ധര്‍മശാസ്താ-സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ചകള്‍ അണിനിരന്നതു ഭക്തര്‍ക്കു ദൃശ്യ-വിസ്മയ വിരുന്നായി. പള്ളിവേട്ട ഉത്സവദിനമായ ഇന്നലെ വൈകിട്ട് ആറോടെയാണു വിവിധ കരകളില്‍നിന്ന് ആയിരക്കണക്കിനു ഭക്തരുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ കെട്ടുകാഴ്ചകളും കാളയും തുലാവട്ട ആല്‍ത്തറയിലെത്തിയത്.
ക്ഷേത്രത്തില്‍നിന്നു ശാസ്താവ് ജീവതയില്‍ എഴുന്നള്ളി കെട്ടുകാഴ്ചകളുടെ അടുത്തെത്തി ഉറഞ്ഞുതുള്ളി തളിച്ചശേഷമാണു ക്ഷേത്രത്തിലേക്കു പോയത്. ചെറുകോല്‍ പടിഞ്ഞാറെവഴി, നടുവിലെവഴി, കിഴക്കേവഴി, തെക്കുമുറി, കോട്ടയ്ക്കകം, കെപിഎംഎസ്, വിവിധ ബാലസംഘം, ഹൈന്ദവ സംഘടനയുടെ തത്ത്വമസി എന്നീ 11ല്‍പരം കെട്ടുകാഴ്ചകളാണു ഘോഷയാത്രയില്‍ പങ്കെടുത്തത്. ഇന്ന് ആറാട്ട്, ആറാട്ട് ബലി, ആറാട്ടെഴുന്നള്ളിപ്പ് എന്നിവ നടന്നു.
Discussion about this post