അമ്മേ മൂകാംബേ

സ്വര്‍ണ്ണത്തേരേറിയെഴുന്ന- ള്ളുന്നോരമ്മേ മൂകാംബേ, വര്‍ണ്ണക്കുടചൂടിയെഴുന്ന- ള്ളുന്നോരമ്മേ, മൂകാംബേ, കലിദോഷമകറ്റും കരുണാ- നിധിയാമമ്മേ മൂകാംബേ കുടജാദ്രീമുകളില്‍വാഴും കവനകലേശ്വരി മൂകാംബേ

Continue reading അമ്മേ മൂകാംബേ

ശ്രീ പൂര്‍ണതയുടെ യാത്ര

സ്‌നേഹാദരങ്ങളോടെ ഒഴുകിപ്പരന്ന് ശ്രീ പൂര്‍ത്തിയാകുമ്പോള്‍ മനസിന് എന്തെന്നില്ലാത്ത ആനന്ദം. അമ്മ എന്ന മഹാശബ്ദത്തിലേക്കുള്ള വാക്കിന്റെ വഴിയും ഇതുതന്നെ. ഹൃദയത്തില്‍ ആത്മപ്രകാശം പരത്തുന്ന അക്ഷരങ്ങളെ പ്രണമിക്കാന്‍ ഉപാസകനു ഭാഗ്യം സിദ്ധിക്കുന്ന നാള്‍ വിജയദശമി. പാപസങ്കല്പങ്ങള്‍ ഒഴിഞ്ഞ് ദേവീസങ്കല്പത്തില്‍ ഏകാഗ്രപ്പെടുന്ന മനസ് അറിവിന്റെ സൂര്യോദയത്തിനായി കാത്തിരുന്ന പത്താം നാള്‍.

Continue reading ശ്രീ പൂര്‍ണതയുടെ യാത്ര

അവതാരങ്ങളിലൂടെ…

പരശുരാമന്‍ മഹാവിഷ്ണുവിന്റെ ഉഗ്രപ്രഭാവത്തോടുകൂടിയ മനുഷ്യാവതാരമാണ് പരശുരാമന്‍. വംശാവലി: മഹാവിഷ്ണുവില്‍ നിന്നു അനുക്രമമായി ബ്രഹ്മാവ്-ഭൃഗു-ച്യവനന്‍-ഊര്‍വ്വന്‍-ഋചികന്‍ ജമദഗ്നി- ”പരശുരാമന്‍”. പ്രധാന കഥയിലേക്കു കടക്കുന്നതിനു മുമ്പ് മുഖ്യകഥാപാത്രങ്ങളെ വിലയിരുത്താം. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മുനി ജമഗദഗ്നി മുനി രേണുക ആപവന്‍ വിഷ്ണു മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളില്‍ വിഷ്ണുവിനെക്കുറിച്ചു കൂടുതല്‍ വിവരണം നല്‍കേണ്ടതില്ല. കാരണം കഴിഞ്ഞ കഥകളിലെല്ലാം തന്നെ വിഷ്ണുവിനെക്കുറിച്ച് ധാരാളമായി വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഹേഹയവംശത്തിലെ സുപ്രസിദ്ധനായ രാജാവാണ് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അഥവ കാര്‍ത്തവീര്യന്‍. വംശാവലി: മഹാവിഷ്ണുവില്‍ നിന്നു അനുക്രമമായി അത്രി, ചന്ദ്രന്‍ – ബുധന്‍ – പുരൂരവസ്സ് – ആയുസ്സ് – യയാതി – യദു – സഹസ്രജിത്ത് – ശതജിത്ത് – ഏകവീരന്‍ – ധര്‍മ്മന്‍ – കുണി – ഭദ്രസേനന്‍ – ധനകന്‍ – കൃതവീര്യന്‍ – കാര്‍ത്തവീര്യാര്‍ജ്ജുനന്‍.

Continue reading അവതാരങ്ങളിലൂടെ…

പ്രതീകങ്ങള്‍

ആഗമനത്തിന്റേയും പ്രപഞ്ചോല്‍പ്പത്തിയുടേയും പ്രതീകമായിട്ടാണ് ‘ഗജം’ അഥവാ ആന കണക്കാക്കപ്പെടുന്നത്. ‘ഗജം’ എന്നത് സംസ്‌കൃത നാമമാണ്. മഹാശക്തിയാണ് ഈ മൃഗത്തില്‍നിന്നും ലഭ്യമാകുന്നത്. അതുകൊണ്ടുതന്നെയാണ് ആദിപൂജക്കര്‍ഹനായി കണക്കാക്കുന്ന ഗണപതി ഭഗവാന്റെ മുഖം ആനയുടെ രൂപത്തില്‍ സങ്കല്‍പ്പിക്കപ്പെടുന്നതും.

Continue reading പ്രതീകങ്ങള്‍

പ്രതീകങ്ങള്‍

ആല്‍മരം:- സനാതനപ്രതീകമായാണ് ആല്‍മരത്തെ കരുതിവരുന്നത്. വൃക്ഷങ്ങളില്‍ ദേവവൃക്ഷമായി വിശേഷിപ്പിക്കപ്പെടുന്ന ആല്‍മരത്തെ പരിശുദ്ധമായും ഉത്തമമായും വിശ്വസിച്ചുപോരുന്നു. വേരുകള്‍ മുകളില്‍ ഈശ്വരനിലും ശിഖരങ്ങള്‍ താഴെ ഭൂമിയിലുമായി നിലകൊള്ളുന്ന ഈ വൃക്ഷച്ചുവട്ടില്‍ ദേവതകള്‍ ഒത്തുകൂടുന്നുവെന്നാണ് ഹൈന്ദവവിശ്വാസം. ഇലകളുടെയും ഞെട്ടിന്റെയും പ്രത്യേക രൂപകല്‍പ്പന കാരണം എല്ലായ്‌പ്പോഴും വായുവിനെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ മരം, കാര്‍ബണ്‍ വലിച്ചെടുത്ത് ഓക്‌സിജനെ പുറത്തുവിടുന്നുണ്ട്.

Continue reading പ്രതീകങ്ങള്‍

പ്രതീകങ്ങള്‍

ശിവക്ഷേത്രങ്ങളില്‍ മുന്‍വശത്തായി കാളയെ കാണാം. എന്നാല്‍ ഇതു ഭഗവാന്‍ പരമശിവന്റെ വാഹനമായതുകൊണ്ടാണവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നതെന്നാണ്‌ പലരും കരുതിയിരിക്കുന്നത്‌. കാര്യം ശരിതന്നെ. പക്ഷേ, ധര്‍മ്മത്തിന്റെ പ്രതീകമായാണ്‌ കാളയെ പൂജിക്കപ്പെടുന്നത്‌. നമ്മുടെ പുരാണേതിഹാസങ്ങള്‍ പരിശോധിച്ചാല്‍ ധര്‍മ്മപ്രതീകമായി കാള നിലയുറപ്പിച്ചിട്ടുള്ളതു കാണാം.

Continue reading പ്രതീകങ്ങള്‍

പ്രതീകങ്ങള്‍

ക്ഷേത്രം: – ക്ഷേത്രമെന്ന സങ്കല്‍പ്പം മനുഷ്യശരീരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പരമാത്മാവും ജീവാത്മാവും ചേരുന്ന അമ്പലമേതെന്നു ചോദിച്ചാല്‍ മനുഷ്യശരീരമാണെന്നുത്തരം. അങ്ങിനെയെങ്കില്‍ അതിനെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ക്ഷേത്രം പണിഞ്ഞിരിക്കുന്നതും. ഒരു മനുഷ്യന്റെ സ്ഥൂലശരീരവും സൂഷ്മശരീരവും ചേര്‍ന്ന രീതിയിലാണ് ക്ഷേത്രനിര്‍മ്മിതിയും. അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നീ മനുഷ്യശരീരപഞ്ചകോശങ്ങളെ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നുണ്ട്. ശ്രീകോവിലിനെ ദേവന്റെ ശിരസ്സായാണ് സങ്കല്‍പ്പിക്കുന്നത്. ഇവിടെയുള്ളില്‍ ഷഡാധാര വിധിപ്രകാരം പ്രതിഷ്ഠിക്കുന്ന വിഗ്രഹം ദേവന്റെ സൂഷ്മശരീരമാണ്.

Continue reading പ്രതീകങ്ങള്‍

പ്രതീകങ്ങള്‍

ഓംകാരം: – അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതിവരുന്നത്. ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനമായ ബ്രഹ്മത്തിന്റെ സ്പഷ്ടവും ദര്‍ശനസംബന്ധിയുമായ രൂപമാണ് ഇത്. ഓംകാരം ഉച്ചരിക്കുമ്പോള്‍ തന്നെ ആരുടെമനസ്സിലും ആ ചിഹ്നം ഓര്‍മ്മവരും. ഹൈന്ദവദര്‍ശനത്തിലെന്നതിലുപരി സിഖ്, ബുദ്ധ, ജൈനമതങ്ങളിലും ഓംകാരത്തെ അതേ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിച്ചിട്ടുമുണ്ട്. ഓംകാരകത്തിന്റെ അര്‍ത്ഥതലങ്ങളെ പാരാവാരമായി ആചാര്യന്മാര്‍ വിവരിച്ചിട്ടുണ്ടെങ്കിലും കളങ്കമില്ലാത്ത ഈശ്വരഭജനമെന്നാണ് പ്രണവം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സ്ഥിരമായി ഓംകാരം ജപിക്കുന്നവന്‍ ഓരോ അവന്‍ തന്നിലുള്ള മൃഗീയവാസന മാറ്റി ജീവിതവിജയത്തിലെത്തിച്ചേരും. അ, ഉ, മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്.

Continue reading പ്രതീകങ്ങള്‍

ജന്മം സഫലമാക്കൂ!

സി.മായമ്മ
ജീവിതം ഒരു വലിയ പ്രതിഭാസമാണ്. എവിടെ തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ സ്വയം അറിയാത്ത ഒരു വലിയ യാത്രയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അറിഞ്ഞും അറിയാതെയും ചെയ്യുന്ന എണ്ണമറ്റ പ്രവൃത്തികള്‍, ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാം ജീവിതപന്ഥാവില്‍ ഓരോ പടവുകള്‍ തീര്‍ക്കുന്നു. കരഞ്ഞുകൊണ്ടു ജനിക്കുന്ന കുഞ്ഞ് ആദ്യം കരയുന്നത് ശ്വാസം എടുക്കുവാന്‍. അന്നു തുടങ്ങുന്ന കരച്ചില്‍ പ്രാകാരഭേദത്തോടെ മരിക്കുമ്പോള്‍ ശ്വാസം വിടുന്നതുവരെ തുടരുന്നു. ജീവിതം ജീവിച്ചു തീരാന്‍ വേണ്ടിയാണെന്ന തോന്നലാണ് പലപ്പോഴും പലര്‍ക്കും. ഒരു ജീവിതത്തിന്റെ ആകമാനമിച്ചമെന്ത് എന്ന ചോദ്യം പലപ്പോഴും അപ്രസക്തമാകുന്നു. ദൈവം തന്ന ആയുസ്സു തീരാന്‍ വേണ്ടി ജീവിക്കുന്നു എന്നു പറയാതെ എനിക്കു പലതും ചെയ്തു തീര്‍ക്കുവാനുണ്ടെന്ന് ചിന്തിക്കുവാനും അതനുസരിച്ചു പ്രവര്‍ത്തിക്കുവാനും ആണ് ജീവിതം. ആത്മാനുഭൂതി അനുഭവിക്കുവാനാണ് ഏറ്റവും ഉന്നതമായ നരജന്മം തന്നിരിക്കുന്നത്. അതെങ്ങനെ അനുഭവിക്കുവാന്‍ കഴിയുമെന്ന് വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും മഹത്തുക്കള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. അവയിലേക്കു ശ്രദ്ധ ചെലുത്താനും അലയുടെ പൊരുള്‍ സ്വാംശീകരിക്കുവാനും കഴിഞ്ഞാല്‍ ജീവിതം ധന്യമാകുമെന്നതിനു സംശയമില്ല.

വാമനാവതാരം

വാമനാവതാരക്കഥയിലേക്കു കടക്കുന്നതിനു മുമ്പ് വാമനമൂര്‍ത്തിയെ പോലെ കഥാപ്രാധാന്യമുള്ള മഹാബലിയെക്കുറിച്ചു നോക്കാം. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ പൗത്രനും, സപ്തര്‍ഷികളിലൊരാളായ മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതിക്ക് ദക്ഷപുത്രിയായ ദിതി എന്ന ഭാര്യയില്‍ ജനിച്ച പുത്രന്മാരാണ് ‘ദൈത്യന്മാര്‍’ അഥവ ‘അസുരന്മാര്‍’, ഇവരില്‍ ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു, ശുരപത്മാവ്, താരകാസുരന്‍, സിംഹവക്ത്രന്‍, ഗോമുഖന്‍ എന്നിവര്‍ പ്രമുഖരാണ്. ഇവരുടെ സഹോദരിമാരില്‍ സിംഹികയും, അജാമുഖിയും പ്രസിദ്ധകളാണ്.

Continue reading വാമനാവതാരം