തിരുവില്വാമല:പാമ്പാടി ഐവര്‍മഠം ശ്രീകൃഷ്ണക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം തന്ത്രി കൈമുക്ക് സുധീഷ് നമ്പൂതിരി മുഖ്യകാര്‍മ്മികത്വത്തില്‍ മെയ് 30ന് ആഘോഷിക്കും. ശുദ്ധികലശം ശ്രീഭൂതബലി, പ്രസാദ ഊട്ട്, കേളി എന്നിയ്ക്കുപുറമെ കിള്ളിക്കുറിശ്ശി മംഗലം കുഞ്ചന്‍ സ്മാരകത്തിലെ രാജേഷ് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, കലാമണ്ഡലം ഹരിനാരായണനും സംഘവും അവതരിപ്പിക്കുന്ന നളചരിതം ഒന്നാം ദിവസം കഥകളി എന്നിവയും ഉണ്ടാകും.
Discussion about this post