പമ്പ: ഈ മണ്ഡലകാലത്ത് പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. 16,022 ചെയിന്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തു. കെ.എസ്.ആര്‍.ടി.സി.യുടെ കണക്കുകള്‍ പ്രകാരം 16,48,812 യാത്രക്കാരാണ് ഈ ചെയിന്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയത്. ഇതുവഴിമാത്രം കെ.എസ്.ആര്‍.ടി.സിക്ക് മൂന്ന് കോടി 55 ലക്ഷം രൂപയാണ് വരുമാനം. 90 ബസുകളാണ് കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വീസിന് മാത്രമായി ഉപയോഗിച്ചത്. എന്നാല്‍ മണ്ഡലപൂജയോടടുത്ത ദിനങ്ങളില്‍ 160 ബസുകള്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തി.
ഇതിന് പുറമേ 11,254 സര്‍വീസുകള്‍ പമ്പ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തി. ഈ വര്‍ഷം പൊതുവില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഭാഗത്ത് അപകടങ്ങള്‍ കുറവായിരുന്നുവെന്നും ജീവനക്കാരുടെ ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനമാണ് മികച്ച സേവനം നടത്തുവാന്‍ കെ.എസ്.ആര്‍.ടി.സിയെ സഹായിച്ചതെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ ഈസ്റ്റര്‍ യാഷിക അറിയിച്ചു.
Discussion about this post