തിരുവനന്തപുരം: ഈസ്റര്‍/സമ്മര്‍ അവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ ബന്ധപ്പെട്ട പോലീസ് സ്റേഷനുകളില്‍ വിവരം അറിയിക്കണമെന്ന് സിറ്റി പോലീസ് അറിയിച്ചു. വീടുപൂട്ടി പോകുന്നവര്‍ ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും പോലീസ് സ്റേഷനില്‍ അറിയിക്കണം. വിലപിടിപ്പുള്ള ആഭരണങ്ങളും പണവും പൂട്ടിയിട്ടിരിക്കുന്ന വീടുകളില്‍ സൂക്ഷിക്കരുത്. വാഹനങ്ങള്‍ കോമ്പൌണ്ടിനുള്ളില്‍ തന്നെ ലോക്കുചെയ്ത് സൂക്ഷിക്കണം. പൂട്ടിയിട്ടിരിക്കുന്ന വീടുകളെപ്പറ്റിയുള്ള വിവരം റസിഡന്‍സ് അസോസിയേഷന്‍ മുഖേന പോലീസ് സ്റേഷനില്‍ അറിയിച്ചാല്‍ ആ ഭാഗം പ്രത്യേകം പട്രോളിങ് നടത്തും.
വീടുപൂട്ടി പോകുന്നവര്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളേയും ഏല്പിക്കാം. ജനമൈത്രി സുരക്ഷാപദ്ധതി നിലവിലുള്ള സ്ഥലങ്ങളിലെ ബീറ്റ് ഓഫീസറെ വീട് പൂട്ടിപ്പോകുന്ന വിവരം അറിയിക്കണം. കൂടുതല്‍ ദിവസങ്ങളില്‍ അടഞ്ഞുകിടക്കുന്ന വീടുകള്‍ ആള്‍ താമസം ഇല്ലാത്ത വിവരം പത്രം, പാല്‍ വിതരണക്കാരെയും തൊട്ടടുത്ത അയല്‍വാസികളെയും അറിയിക്കണം. പൂട്ടിക്കിടക്കുന്ന വീടിന്റെ പരിസരത്ത് സംശയാസ്പദമായ രീതിയില്‍ കാണുന്ന ആള്‍ക്കാരെക്കുറിച്ച് പോലീസ് കണ്‍ട്രോള്‍ റൂമിലോ സ്റേഷനിലോ റസിഡന്‍സ് അസോസിയേഷനെയോ അറിയിക്കണം. വീടുകള്‍ വേലക്കാരെയോ മറ്റുള്ളവരെയോ ഏല്പിച്ച് പോകുന്നവര്‍ അവരുടെ പൂര്‍ണമായ മേല്‍വിലാസം അറിഞ്ഞിരിക്കേണ്ടതാണെന്നും സിറ്റി പോലീസ് അറിയിച്ചു.
Discussion about this post