തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദവികസത്തിന് ഊന്നല്‍ നല്‍കണമെന്നും മാലിന്യനിര്‍മ്മാര്‍ജ്ജരംഗത്തും പരിസ്ഥിതിസംരക്ഷണ രംഗത്തും വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ സംസ്ഥാത്തിന്റെ നേട്ടങ്ങളും വികസനവും സമീപഭാവിയില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
സംസ്ഥാമലിനീകരണ നിയന്ത്രണബോഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതിദിനാചരണ പരിപാടികളുടെ ഉദ്ഘാടനവും 2012 ലെ സംസ്ഥാമലിനീകരണ നിയന്ത്രണഅവാര്‍ഡ് വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വികസനം ഇന്നത്തെ ആവശ്യവും പരിസ്ഥിതി സംരക്ഷണം നാളേയ്ക്കുളള കരുതലുമാണ്. പരിസ്ഥിതി സംരക്ഷണം വെറും ഒരു ദിവസത്തെ ആചരണത്തില്‍ ഒതുക്കാതെ സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും പ്രവര്‍ത്ത-ജീവിത ശൈലികളുടെ ഭാഗമായി മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അവാര്‍ഡ് നേടിയ വ്യവസായസ്ഥാപനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വ്യവസായ രംഗത്ത് മുന്നോട്ട് കുതിക്കുന്നതോടൊപ്പം മലിനീകരണ നിയന്ത്രണത്തില്‍ അവര്‍ ചെലുത്തുന്ന ശ്രദ്ധ അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ജല-വായു ഗുണനിലവാര ഡയറക്ടറിയുടെ പ്രകാശനം കെ. മുരളീധരന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ബി.പി.സി.എല്‍. കൊച്ചി റിഫൈനറീസ്, കൊച്ചിന്‍ മിറല്‍സ് ആന്റ് റൂട്ടൈല്‍സ് ലിമിറ്റഡ്, മില്‍മ എം.ആര്‍.സി.എം.പി.യു. ലിമിറ്റഡ് വയനാട് ഡയറി, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് തുടങ്ങി വ്യത്യസ്ത സ്ഥാപനങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായി. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍, മെമ്പര്‍സെക്രട്ടറി സി. മോളിക്കുട്ടി, വിവിധ വ്യവസായസ്ഥാപങ്ങളുടെ പ്രതിനിധികള്‍, ജപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post