ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനിയ്‌ക്കെതിരായ ജാമ്യമില്ലാ വാറന്റിന്റെ കാലാവധി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 20 വരെ നീട്ടി. മദനിയെ അറസ്റ്റു ചെയ്‌തു ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പോലീസിന്റെ അഭ്യര്‍ത്ഥന കോടതി അംഗീകരിക്കുകയായിരുന്നു.
മദനി മൂന്‍കൂര്‍ ജാമ്യം തേടി നല്‍കിയിരിക്കുന്ന ഹര്‍ജി സെഷന്‍സ് (അതിവേഗ) കോടതി ബുധനാഴ്‌ച പരിഗണിക്കാനിരിക്കേയാണ് അറസ്റ്റു വാറന്റിന്റെ കാലാവധി നീട്ടിയിരിക്കുന്നത്. നേരത്തേ പുറപ്പെടുവിച്ച അറസ്റ്റു വാറന്റിന്റെ കാലാവധി ചൊവ്വാഴ്‌ച അവസാനിച്ച സാഹര്യത്തിലാണ് പോലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. മദനി ഒളിവിലാണെന്നും കണ്‌ടെത്താനുള്ള ശ്രമം തുടരുകയാണെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
Discussion about this post