തിരുവനന്തപുരം: അഖിലഭാരത നാരായണീയ മഹോത്സവസമിതിയുടെ ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ ഭഗവതീക്ഷേത്ര സന്നിധിയില്‍ ശ്രീരാമദാസ മിഷന്റെ സാംസ്‌കാരിക പരിപാടി ‘ശ്രീരാമദാസ മഹിമ’ നടന്നു. നാരയണീയ മഹോത്സവത്തിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ ഡീന്‍ പണ്ഡിതരത്‌നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അദ്ധ്യക്ഷനായിരുന്നു. ശ്രീരാമദാസ മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത്, നാരായണീയ മഹോത്സവം സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ്.സനല്‍കുമാര്‍, പൈതൃകരത്‌നം പ്രൊഫ.ഡോ.കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പ്രോഗ്രാം സമിതി ചെയര്‍മാന്‍ അഡ്വ.ജെ. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനാനന്തരം പ്രണവോത്സവം നാമഘോഷലഹരി എന്ന സംഗീതവിരുന്ന് അരങ്ങേറി.
Discussion about this post