തിരുവനന്തപുരം: ചട്ടമ്പിസ്വാമി തിരുവടികളുടെ 161-ാമത് ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ദിവംഗതനായ പ്രൊഫസര്‍ എ.വി. ശങ്കരന്‍ ഏര്‍പ്പെടുത്തിയ ഹേമലതാ സ്മാരക ശ്രീ ചട്ടമ്പിസ്വാമി പുരസ്ക്കാരം സെപ്റ്റംബര്‍ 12ന് തീയതി ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജയന്തി മഹാസമ്മേളനത്തില്‍ വച്ച് നല്‍കുന്നു.
ചട്ടമ്പിസ്വാമി തിരുവടികളുടെ ജീവിതത്തെയും, അത്ഭുത സിദ്ധികളെയും ആസ്പദമാക്കി രചിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ കര്‍ത്താവിനാണ് പ്രസ്തുത പുരസ്ക്കാരം നല്‍കുന്നത്. കൂടാതെ കഴിഞ്ഞ മൂന്നു കൊല്ലത്തിനിടയില്‍ രചിക്കപ്പെട്ട ആദ്ധ്യാത്മിക കൃതികളുടെ കര്‍ത്താക്കള്‍ക്ക് പ്രസിദ്ധ കവിയും ഗ്രന്ഥകര്‍ത്താവുമായിരുന്ന ശ്രീ കഴക്കൂട്ടം രാമകുമാര്‍ ഏര്‍പ്പെടുത്തിയ കൃഷ്ണായന പുരസ്ക്കാരവും അതേ യോഗത്തില്‍വച്ച് നല്‍കുന്നതാണ്.
മേല്‍പ്പറഞ്ഞ രണ്ടു പുരസ്ക്കാരങ്ങള്‍ക്കും അര്‍ഹതയുള്ള ഗ്രന്ഥകര്‍ത്താക്കള്‍ അപേക്ഷ, പുസ്തകത്തിന്‍റെ രണ്ട് കോപ്പികള്‍ സഹിതം സെപ്റ്റംബര്‍ 5നു മുമ്പായി സെക്രട്ടറി, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ്, മണക്കാട് – പി.ഓ, തിരുവനന്തപുരം – 9 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.












