തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ പുരുഷന്മാര്‍ക്കായി ഇന്‍ഡ്യന്‍ ആര്‍മി ജനുവരി 4 മുതല്‍ 11 വരെ പാങ്ങോട് ആര്‍മി പരേഡ് ഗ്രൗണ്ടില്‍ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ (ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍), സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ നഴ്‌സിങ് അസിസ്റ്റന്റ്/സോള്‍ജിയര്‍ എന്നീ തസ്തികകളിലേയ്ക്കാണ് റിക്രൂട്ട്‌മെന്റ്.
സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ തസ്തികയിലേയ്ക്ക് പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ്, ആര്‍ട്‌സ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും 40 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ബിരുദധാരിയാണെങ്കില്‍ കണക്കിനും ഇംഗ്ലീഷിനും 40 ശതമാനം മാര്‍ക്കും നേടിയിരിക്കണം. സോള്‍ജിയര്‍ ടെക്‌നിക്കല്‍ തസ്തികയിലേയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പന്ത്രണ്ടാം ക്ലാസ് വിജയം. സോള്‍ജിയര്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേയ്ക്ക് എസ്.എസ്.എല്‍.സി. വിജയം. ഹൗസ്‌കീപ്പര്‍ക്കും മെസ് കീപ്പര്‍ക്കും എട്ടാം ക്ലാസ് വിജയം. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേയ്ക്ക് എസ്.എസ്.എല്‍.സി. ക്ക് ആകെ 45 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് 33 ശതമാനം മാര്‍ക്കും ലഭിച്ചിരിക്കണം. സി.ബി.എസ്.ഇ. യില്‍ ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് ഡി ഗ്രേഡും മൊത്തം സി ഗ്രേഡോ അല്ലെങ്കില്‍ 4.75 പോയിന്റോ ഉളളവര്‍ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി റിക്രൂട്ട്‌മെന്റിന് അര്‍ഹതയുളളവരായിരിക്കും. സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍/ സോള്‍ജിയര്‍ ടെക്‌നിക്കല്‍ തസ്തികയിലേയ്ക്ക് 1991 ഒക്‌ടോബര്‍ 11 നും 1997 ഏപ്രില്‍ 11 നും (17.5 -23 വയസ്). ഇടക്ക് ജനിച്ചവരായിരിക്കണം അപേക്ഷകര്‍. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി തസ്തികകളിലേയ്ക്ക് 1994 ജനുവരി 4 നും 1997 ജനുവരി 11 നും ഇടയ്ക്ക് ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. സോള്‍ജിയര്‍ നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് 1991 ഒക്‌ടോബര്‍ 11 നും 1997 ഏപ്രില്‍ 11 നും (17.5 -23 വയസ്) ഇടക്ക് ജനിച്ചവരായിരിക്കണം അപേക്ഷകര്‍. ജനുവരി നാല്, അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍/ സോള്‍ജിയര്‍ ടെക്‌നിക്കല്‍ തസ്തികയിലേയ്ക്കുളള റാലിയും സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി/സോള്‍ജിയര്‍ നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ജനുവരി ഏഴ് മുതല്‍ 10 വരെയും നടക്കും. കായികക്ഷമത അടക്കമുളള മറ്റ് പരിശോധനകള്‍ ജനുവരി 11 നും 12 നുമായി നടക്കും.
ഉദേ്യാഗാര്‍ത്ഥികള്‍ റാലിയുടെ തലേ ദിവസം വൈകീട്ട് നാല് മണിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതും റാലി ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് എത്തുകയും വേണം. ഒന്നില്‍ കൂടുതല്‍ വിഭാഗത്തില്‍ പങ്കെടുത്തതായി തെളിഞ്ഞാല്‍ ഉദേ്യാഗാര്‍ത്ഥിയെ അയോഗ്യനാക്കും. വിശദവിവരങ്ങള്‍ക്ക് അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളുമായി ബന്ധപ്പെടുക.
Discussion about this post