തിരുവനന്തപുരം: ജില്ലയില്‍ രണ്ടുദിവസംകൂടി കനത്തമഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ് ഭാഗത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് മഴയ്ക്ക് കാരണമായി വിലയിരുത്തുന്നത്. അന്തരീക്ഷച്ചുഴി തെക്കുപടിഞ്ഞാറേക്ക് മാറുന്നതോടെ മഴയ്ക്ക് ശമനമുണ്ടാകും.
അഞ്ചുദിവസത്തേക്കുകൂടി സാധാരണ രീതിയില്‍ തുലാവര്‍ഷമുണ്ടാകും. തീരദേശത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
Discussion about this post