തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കപരിഹാരത്തിനായി സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. അഡ്വക്കേറ്റ് ജനറലായിരിക്കും സമിതിയുടെ അധ്യക്ഷന്‍.
കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, തര്‍ക്കം ഉടലെടുക്കുന്ന പ്രദേശത്തെ ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, തര്‍ക്കം ഉടലെടുക്കുന്ന പ്രദേശത്തെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന പ്രസിഡന്റ്, കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി, തര്‍ക്കം ഉടലെടുക്കുന്ന ജില്ലയിലെ കെ.യു.ഡബ്ല്യൂ.ജെ. ജില്ലാ പ്രസിഡന്റ്/സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. പോലീസ് കൂടി ഉള്‍പ്പെടുന്നതാണ് പ്രശ്‌നമെങ്കില്‍, സംസ്ഥാന പോലീസ് മേധാവിയും ബന്ധപ്പെട്ട ജില്ലാ പോലീസ് സൂപ്രണ്ടും സമിതിയില്‍ അംഗങ്ങളാകും.













Discussion about this post