Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം: ഏകോപനം വന്‍ വിജയം

by Punnyabhumi Desk
Jan 16, 2017, 10:43 am IST
in മറ്റുവാര്‍ത്തകള്‍

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി ദേവസ്വം ബോര്‍ഡിനൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുമയോടെ പ്രവര്‍ത്തിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ ഏതു കാലത്തേക്കാളും ചിട്ടയോടെ തീര്‍ത്ഥാടനം സംഘടിപ്പിക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റേയും മികച്ച ഏകോപനം മൂലമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മൂന്ന് അവലോകന യോഗങ്ങളാണ് നടന്നത്. ദേവസ്വം മന്ത്രിയെന്ന നിലയില്‍ അഞ്ച് യോഗങ്ങള്‍ വേറേയും സംഘടിപ്പിക്കുകയുണ്ടായി. പിഴവുകളില്ലാതെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തനം നടത്തിയത്.
ജില്ലാ ഭരണകൂടവും വിവിധ ഭക്തസംഘടനകളും ദേവസ്വം ബോര്‍ഡും മറ്റു വകുപ്പുകളും അയ്യപ്പന്റെ പൂങ്കാവനത്തെ വൃത്തിയായി സൂക്ഷിക്കാന്‍ മുന്നോട്ടു വന്നു. പുണ്യം പൂങ്കാവനം പദ്ധതി വിജയകരമായി നടപ്പാക്കി. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിക്കുന്നതിന് ശക്തമായ പ്രവര്‍ത്തനമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തിയത്. ഇതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ചുക്കാന്‍ പിടിച്ചു. ശബരിമലയിലെ പ്ലാസ്റ്റിക് മുക്ത പ്രവര്‍ത്തനം വലിയൊരു സന്ദേശമാണ് നല്‍കുന്നത്. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാമെങ്കില്‍ കേരളത്തിലെവിടെയും ഈ പദ്ധതി നടപ്പാക്കാനാവുമെന്ന് ബോധ്യമായി.
പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള നിര്‍ദ്ദേശമുണ്ടായപ്പോള്‍ ഏറ്റവും വലിയ ആശങ്ക കുടിവെള്ളം നല്‍കുന്നത് സംബന്ധിച്ചായിരുന്നു. പ്ലാസ്റ്റിക് കുപ്പികളെ പടിക്കുപുറത്ത് നിറുത്തുമ്പോള്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ബദല്‍ മാര്‍ഗം ആവിഷ്‌കരിക്കേണ്ടി വന്നു. വാട്ടര്‍ അതോറിറ്റിയും ദേവസ്വം ബോര്‍ഡും അയ്യപ്പസേവാസംഘം പോലെയുള്ള സംഘടനകളും ഇക്കാര്യത്തില്‍ മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ശുദ്ധമായ കുടിവെള്ളം ആവശ്യാനുസരണം നല്‍കുന്നതിന് വാട്ടര്‍ കിയോസ്‌കുകള്‍ ശബരിമലയില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചു. കൂടാതെ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ ചുക്കുവെള്ളവും നല്‍കി. കുടിവെള്ള വിതരണം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതില്‍ എല്ലാവരും സഹകരിച്ചു. മകരവിളക്കിന് സന്നിധാനത്തേക്കെത്തിയ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് കുടിവെള്ളം നല്‍കാന്‍ സാധിച്ചത് ഇതിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്.
പോലീസിന്റെ പ്രവര്‍ത്തനം ശ്ളാഘനീയമാണ്. ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകിയെത്തിയെങ്കിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനൊപ്പം അവരെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും പോലീസിന് സാധിച്ചു. മറ്റു സുരക്ഷാ സേനകളുടെയും പ്രവര്‍ത്തനം അഭിനന്ദനീയമാണ്.
ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതുണ്ട്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും മറ്റു സജ്ജീകരണങ്ങളുമായി തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ചികിത്സാ സംവിധാനം ഒരുക്കി. ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണം ശബരിമലയില്‍ കുറയ്ക്കാന്‍ കഴിഞ്ഞത് ആരോഗ്യവകുപ്പിന്റെ നേട്ടമാണ്. അലോപ്പോതിക്കൊപ്പം ഹോമിയോ, ആയുര്‍വേദ വകുപ്പുകളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ്, വനം, എക്സൈസ്, കെ. എസ്. ഇ. ബി, ഇറിഗേഷന്‍, റവന്യു തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തീര്‍ത്ഥാടനം വിജയിപ്പിക്കുന്നതിന് ആത്മാര്‍ത്ഥമായി സഹകരിച്ചു. സന്നിധാനത്ത് പ്രവര്‍ത്തിച്ച ശുചിത്വസേനയുടെ കാര്യവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കരാര്‍ അടിസ്ഥാനത്തിലും ദിവസവേതനത്തിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും തീര്‍ത്ഥാടനം വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഈ അവസരത്തില്‍ അഭിനന്ദനം അറിയിക്കുന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies