തിരുവനന്തപുരം: ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെ വിവിധ മഠങ്ങളിലെ സന്യാസിശ്രേഷ്ഠന്‍മാരുമായി കൂടിക്കാഴ്ച നടത്തി. തൈക്കാട് സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ബ്രഹ്മചാരി ഭാര്‍ഗവറാം, ശിവഗിരിമഠം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശാന്തിഗിരിമഠം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രണവശുദ്ധാനന്ദ, ചിന്മയമിഷന്‍ തിരുവനന്തപുരം കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ധ്രുവചൈതന്യ, ശ്രീരാമകൃഷ്ണമിഷന്‍ തിരുവനന്തപുരം അദ്ധ്യക്ഷന്‍ സ്വാമി മോക്ഷവ്രതാനന്ദ, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം പ്രതിനിധി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, മാതാ അമൃതാനന്ദമയിമഠം പ്രതിനിധി സ്വാമി ജ്ഞാനാമൃതാനന്ദപുരി, ചെറുകോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദന്‍, ട്രസ്റ്റ് അംഗം ശുഭാനന്ദദാസ് എന്നിവര്‍ പങ്കെടുത്തു. കേരളത്തിന്റെ പൊതുവായ പ്രശ്‌നങ്ങളും ഹൈന്ദവസമൂഹം നേരിടുന്ന വിഷമതകളും യോഗത്തില്‍ ചര്‍ച്ചചെയ്തു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എംപിമാരായ ഭൂപേന്ദ്രയാദവ്, നളിന്‍കുമാര്‍ കട്ടീല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Discussion about this post