ന്യൂഡല്‍ഹി: പ്രധാമന്ത്രിയെ വധിക്കാന്‍ മാവോവാദികള്‍ പദ്ധതി തയാറാക്കിയ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് നരേന്ദ്രമോദിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇതുസംബന്ധിച്ച ഉന്നതലയോഗം തിങ്കളാഴ്ച വിളിച്ചു ചേര്‍ത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഭ, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജെയ്ന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മറ്റ് സുരക്ഷാ ഏജന്‍സികളുമായി കൂടിയാലോചിച്ച് സുരക്ഷ ശക്തമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശിച്ചു.
Discussion about this post