തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന് നവംബര്‍ അഞ്ചിന് തുടക്കമാകും. നവംബര്‍ 13നാണ് പള്ളിവേട്ട. 14ന് വൈകുന്നേരം ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
ഉത്സവത്തിന് മുന്നോടിയായുള്ള മുളയീട് പൂജയ്ക്കുള്ള മണ്ണുനീര്‍ കോരല്‍ ചടങ്ങ് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍ നടന്നു. നവംബര്‍ അഞ്ചിന് രാവിലെ ഉത്സവത്തിന് കൊടിയേറ്റും. രാത്രി 8.30ന് സിംഹവാഹനത്തില്‍ എഴുന്നെള്ളത്ത്. ആറ് മുതല്‍ 13 വരെ വൈകുന്നേരം 4.30നും രാത്രി 8.30നും വിവിധ വാഹനങ്ങളില്‍ എഴുന്നെള്ളിപ്പ്. അഞ്ചു മുതല്‍ 13 വരെ തുലാഭാരമണ്ഡപത്തിലും നൃത്തമണ്ഡപത്തിലും രാവിലെയും വൈകുന്നേരവും ക്ഷേത്രകലകള്‍ അരങ്ങേറും. ഉത്സവദിവസങ്ങളില്‍ നാടകശാല മുഖപ്പില്‍ രാത്രി 10ന് കഥകളി ഉണ്ടായിരിക്കും.












