തിരുവനന്തപുരം: നെയ്യാറ്റിന്‍കര ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതീക്ഷേത്രത്തില്‍ 11 നാള്‍ നീളുന്ന ശിവരാത്രി ഉത്സവത്തിന് കൊടിയേറി. മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെയും മേല്‍ശാന്തി കുമാര്‍ മഹേശ്വരത്തിന്റെയും സാന്നിധ്യത്തില്‍ ക്ഷേത്ര തന്ത്രി തേറകവേലി മഠത്തില്‍ ഗണേഷ് ലക്ഷ്മി നാരായണന്‍പോറ്റി കൊടി ഉയര്‍ത്തിയതോടെ ഉത്സവത്തിനു തുടക്കമായി.












