തൃശൂര്‍: ദേശീയ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കി. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ഒക്ടോബര്‍ എട്ടുമുതല്‍ അടുത്ത രെു വര്‍ഷത്തേക്ക് വിവിധ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും കടുവാസങ്കേതങ്ങളിലും സൗജന്യമായി പ്രവേശിക്കുന്നതിനും ഉത്തരവായി.
Discussion about this post