തിരുവനന്തപുരം: സംസ്ഥാനത്തെ കൊറിയര്‍ പാര്‍സല്‍ സര്‍വ്വീസുകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ചരക്കു നീക്കം സുഗമമാക്കാന്‍ അന്‍പതിനായിരം വെഹിക്കിള്‍ പാസുകള്‍ കളക്ടര്‍മാര്‍ക്ക് അച്ചടിച്ച് നല്‍കി.
ഓണ്‍ലൈനായും ചരക്ക് ലോറി ഉടമകള്‍ക്ക് പാസ് എടുക്കാവുന്നതാണ്. അവശ്യസാധനങ്ങള്‍ അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും തടസ്സമില്ലാതെ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അത്യാവശ്യ സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.
httsp://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.
Discussion about this post