പേരൂര്‍ക്കട: ആയൂര്‍വേദം വീട്ടുപടിക്കല്‍ പദ്ധതിക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തുടക്കമായി. മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് ആയുര്‍വേദ ചികിത്സാസൗകര്യം വീടുകളില്‍ എത്തിക്കുന്ന പദ്ധതി വി.കെ. പ്രശാന്ത്എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് എംഎല്‍എനിര്‍വഹിച്ചു. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മുതിര്‍ന്ന പൗരന്‍മാരുടെ വീടുകളില്‍ ഡോക്ടറും ഫാര്‍മസിസ്റ്റും ഉള്‍പ്പെടുന്ന സംഘം സന്ദര്‍ശനം ആരംഭിച്ചു. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുള്‍പ്പെടെയാണ് സംഘം സന്ദര്‍ശിക്കുന്നത്. പദ്ധതിപ്രകാരം ചികിത്സ ലഭിക്കുന്നതിനും പേര് രജിസ്റ്റര്‍ ചെയ്യാനും www. vkprasanth.in.ഫോണ്‍: 8590 455006, 7012040345.
Discussion about this post