ആലപ്പുഴ: നെല്ലുസംഭരണത്തിന് കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താന്‍ സപ്ലൈകോ രണ്ടുദിവസം പ്രത്യേക അവസരം ഒരുക്കുന്നു. ഏപ്രില്‍ 20 നു രാവിലെ പത്തുമുതല്‍ 21നു വൈകുന്നേരം അഞ്ചുവരെ കര്‍ഷകര്‍ക്ക് www.supplycopaddy.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതുവരെ രജിസ്ട്രേഷന്‍ നടത്താത്ത കര്‍ഷകര്‍ പ്രത്യേക അവസരം ഉപയോഗപ്പെടുത്തണമെന്ന് പാഡി ഓഫീസര്‍ രാജേഷ് അറിയിച്ചു. നെല്ലുസംഭരണ രജിസ്‌ട്രേഷന് അവസരം ഇനി ദീര്‍ഘിപ്പിക്കുന്നതല്ല.
Discussion about this post