തിരുവനന്തപുരം: മുതിര്‍ന്ന അഭിഭാഷകനായ പേരൂര്‍ക്കട അമ്പലമുക്ക് എന്‍സിസി റോഡ് കാര്‍ത്തികയില്‍ അഡ്വ.കെ.സതീഷ്‌കുമാര്‍(67) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ക്രിമിനല്‍ സിവില്‍ കേസുകള്‍ ഒരുപോലെ കൈകാര്യം ചെയ്യുന്നതില്‍ പ്രഗല്‍ഭനായിരുന്ന അദ്ദേഹം തിരുവനന്തപുരം നെടുമങ്ങാട് കോടതികളിലും ഹൈക്കോടതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവും ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ നിയമോപദേശകസമിതി അംഗവുമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് മികച്ച അഭിഭാഷകനെയാണ് സമൂഹത്തിനു നഷ്ടമാക്കിയതെന്ന് ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുസ്മരിച്ചു. ഔദ്യോഗികരംഗത്ത് ധാര്‍മികത കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായി സമ്പത്ത് പറഞ്ഞു.
തൊഴിലാളികളുടെ പ്രിയപ്പെട്ട വക്കീല്‍ എന്ന ബഹുമതി ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കി. സാധാരണക്കാരുടെ നിയമസഹായത്തിന് പ്രത്യേകശ്രദ്ധാലുവായിരുന്ന അദ്ദേഹം തൊഴിലാളിദിനത്തിലാണ് വിടപറഞ്ഞത്. ഔദ്യോഗിക ജീവിതത്തില്‍ തികഞ്ഞ ഗാംഭീര്യവും കരുത്തും പ്രകടമാക്കിയിരുന്ന അദ്ദേഹം സമൂഹത്തില്‍ സൗമ്യഭാവന കാത്തുസൂക്ഷിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
ഭാര്യ: എസ്.പി.ഗിരിജ(ഡി.എം.ഇ റിട്ട.സൂപ്രണ്ട്), മക്കള്‍: അഭിന്‍, അജിത് കുമാര്‍, മരുമക്കള്‍: നിമ്മി വിജയന്‍, ശരണ്യ തമ്പി. സഞ്ചയനം വ്യാഴാഴ്ച 9ന് നടക്കും.
Discussion about this post